അതിർത്തിയിലൂടെ മയക്കുമരുന്ന് കടത്താൻ ശ്രമം; പാക് വംശജൻ പിടിയിൽ

ന്യൂഡൽഹി : ഇന്ത്യ-പാകിസ്താൻ അതിർത്തിയിലൂടെ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച പാക് വംശജൻ പിടിയിൽ. ലഹോർ സ്വദേശിയായ അംജാദ് അലി എന്നയാളാണ് പിടിയിലായത്. പഞ്ചാബിലെ ഫിറോസ്പൂർ ജില്ലയിലുള്ള അന്താരാഷ്ട്ര അതിർത്തിയിലാണ് സംഭവം.

Read Also: പന്തളം രാജകുടുംബത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; കീഴടങ്ങാന്‍ എത്തിയ രണ്ടുപേര്‍ പിടിയില്‍

ഹെറോയിൻ ഉൾപ്പെടെയുള്ള മയക്കുമരുന്നുകളാണ് ഇയാളിൽ നിന്നും കണ്ടെടുത്തത്. അതിർത്തിയിലെ വേലിക്കിടയിലൂടെ മയക്കു മരുന്ന് കടത്താനായിരുന്നു ഇയാളുടെ ശ്രമം. മയക്കുമരുന്നിന് പുറമെ ഒരു മൊബൈൽ ഫോണും പവർ ബാങ്കും 13 അടിയോളം നീളമുള്ള പിവിസി പൈപ്പുകളും ഇയാളിൽ നിന്നും പിടിച്ചെടുത്തിരുന്നു. വേലിക്കിടയിലൂടെ മയക്കുമരുന്ന് കടത്താനാണ് പൈപ്പ് ഉപയോഗിച്ചതെന്നാണ് സുരക്ഷാ സേന പറയുന്നത്.

ഇയാൾക്കൊപ്പം മറ്റു രണ്ടു പേർ ഉണ്ടായിരുന്നതായും സുരക്ഷാ സേന അറിയിച്ചു. സുരക്ഷാ സേന വെടിയുതിർത്തതോടെ ഇവർ ഓടിരക്ഷപ്പെടുകയായിരുന്നു.

Read Also: മിണ്ടാപ്രാണിയോട് എന്തിനീ ക്രൂരത; വളർത്തു നായയെ ബൈക്കിൽ കെട്ടി കിലോമീറ്ററുകളോളം വലിച്ചിഴച്ച് ഉടമ; സംഭവം മലപ്പുറത്ത്

Share
Leave a Comment