KeralaCinemaMollywoodLatest NewsNewsEntertainment

‘മതം കാരണം ഞാൻ വെറുക്കപ്പെട്ടവളായി, ഗർഭിണിയായിരുന്നപ്പോൾ ഭക്ഷണം തരാൻ പോലും ബന്ധുക്കൾ മടിച്ചു’; നടി സാന്ദ്രയുടെ കുറിപ്പ്

നടി സാന്ദ്ര ആമിയുടെയും നടന്‍ പ്രജിന്റെയും ഇരട്ടക്കുട്ടികളുടെ ചോറൂണ് കഴിഞ്ഞ ദിവസമാണ് കഴിഞ്ഞത്. ചെന്നൈയിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വച്ച് നടത്തിയ ചോറൂണിൻ്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. ഇപ്പോഴിതാ, തങ്ങളെ സ്നേഹിക്കുന്ന പ്രേക്ഷകർക്ക് നന്ദി പറയുകയാണ് താരം. ഗര്‍ഭിണി ആയിരുന്ന സമയത്ത് തൻ്റെ വീട്ടുകാർ കൂടെയുണ്ടായിരുന്നില്ലെന്നും തന്റെ മതത്തിന്റെ പേരില്‍ മക്കളെ കാണാന്‍ പോലും വീട്ടുകാരാരും വന്നില്ലെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

സാന്ദ്രയുടെ കുറിപ്പ്:

സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു. ഞങ്ങൾക്കും മക്കൾക്കും ഇത്രയധികം സ്നേഹം ഉണ്ടാകുമെന്ന് കരുതിയില്ല. എൻ്റെ മതം കാരണം, ഞങ്ങളും മക്കളും വീട്ടുകാർക്കും ബന്ധുക്കൾക്കും വെറുക്കപ്പെട്ടവരായിരുന്നു. ഞാൻ ഗർഭിണിയായിരുന്നപ്പോൾ അവർ ഭക്ഷണം പോലും എനിക്ക് നിരസിച്ചിരുന്നു. ഗർഭിണിയായിരുന്നപ്പോൾ ഒരു ദിവസം 10 തവണയെങ്കിലും ഞാൻ ഛർദ്ദിക്കുമായിരുന്നു. അതെല്ലാം വൃത്തിയാക്കിയിരുന്നത് ഭർത്താവ് ആണ്. വിശപ്പും ക്ഷീണവും കാരണം ആഹാരത്തിനു വേണ്ടി അയല്‍ക്കാരോട് വരെ യാചിച്ച അവസ്ഥ ഉണ്ടായിട്ടുണ്ട്. സ്‌കാനിംഗിന് പോകുന്നത് വരെ തനിച്ചായിരുന്നു. പ്രജിന്‍ ഉറക്കം വെടിഞ്ഞ് രാവിലെയും രാത്രിയും ഷൂട്ടിംഗിന് പോകുമായിരുന്നു. ആതുകൊണ്ട് എല്ലാ യാത്രയും തനിച്ചായിരുന്നു.

Also Read:‘ഞാന്‍ മരിച്ചാലും എന്റെ കുഞ്ഞിനെ മരിക്കാന്‍ അനുവദിക്കില്ല’; ആകെയുള്ള മാസ്ക് നായയ്ക്ക് ധരിപ്പിച്ച് യജമാനന്‍

എനിക്ക് കേരള സ്‌റ്റൈല്‍ ഭക്ഷണം കഴിക്കാന്‍ ഒരുപാട് കൊതി തോന്നിയിരുന്ന സമയത്ത് പല തവണ ഒരു സെര്‍വന്റിന്റെ തേടിയിരുന്നു എങ്കിലും പരാജയപെട്ടു. എന്റെ അമ്മയെ പലതവണ ഫോണില്‍ ബന്ധപെട്ടു. എനിക്ക് വിശക്കുന്നു, ദയവായി എന്റെ അടുക്കലേക്ക് വരാന്‍ അപേക്ഷിച്ചു, എന്നാല്‍ അമ്മ വന്നില്ല. എന്റെ ഭര്‍തൃവീട്ടുകാര്‍ എന്റെ വീട്ടുകാരെ കണ്ടെത്തി വിവരം അറിയിച്ചെങ്കിലും എന്നെ ഏറ്റെടുക്കാന്‍ അവര്‍ തയ്യാറായില്ല. പ്രസവത്തിനു ശേഷവും ഈ അവസ്ഥയിൽ മാറ്റമൊന്നും ഉണ്ടായില്ല.

ലക്ഷകണക്കിന് ആളുകളുടെ അനുഗ്രഹവും സ്‌നേഹവും ആണ് ഞങ്ങളുടെ കുരുന്നുകള്‍ക്ക് ലഭിച്ചിരിക്കുന്നത്. ഒരിക്കലും കരുതിയില്ല ഇതിത്ര വൈറല്‍ ആകുമെന്ന്. ഈ ദിവ്യാത്ഭുതത്തിനും അനുഗ്രഹത്തിനും ഈ ലോകത്തിനും ദൈവത്തിനും നന്ദി പറയുകയാണ്. ഞങ്ങള്‍ ശരിക്കും കൃതാര്‍ത്ഥരായി. ഈ സന്തോഷവും അനുഗ്രഹങ്ങളും കൊണ്ട് എല്ലാ വേദനകളും മറക്കുകയാണ്. എല്ലാവര്‍ക്കും നന്ദി ലവ് യൂ ഓള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button