Latest NewsIndia

നടൻ വിവേകിന്റെ നില ഗുരുതരം, ഐസിയുവിൽ തുടരുന്നു

അദ്ദേഹം ഇന്നലെയാണ് കോവിഡ് വാക്സിൻ എടുത്തതെന്ന് ബന്ധുക്കൾ പറഞ്ഞതായി തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

തമിഴ് നടൻ വിവേകിനെ വീട്ടിൽ വെച്ച് ബോധരഹിതനായതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതമാണോ എന്ന സംശയത്തിൽ ഇപ്പോൾ അദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹം ഇന്നലെയാണ് കോവിഡ് വാക്സിൻ എടുത്തതെന്ന് ബന്ധുക്കൾ പറഞ്ഞതായി തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 60 വയസ്സുകാരനായ താരത്തിന് വാക്സിൻ എടുത്ത ശേഷം മറ്റു കുഴപ്പങ്ങൾ ഉള്ളതായി റിപ്പോർട്ടില്ല.

എന്നാൽ ഇന്ന് രാവിലെ വീട്ടിൽ വെച്ച് പെട്ടെന്ന് മയക്കം വരികയും ബോധ രഹിതനാകുകയുമായിരുന്നു. സ്ഥിതി ഗുരുതരമാണെന്നാണ് മാധ്യമ റിപ്പോർട്ട്. തമിഴിലെ മികച്ച കൊമേഡിയനായ അദ്ദേഹം ഇരുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മൂന്ന് തവണ തമിഴ്നാട് സർക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button