സ്റ്റോക്ക്‌ഹോം: ലോകം മുഴുവൻ പ്രതിസന്ധിയിൽ ആക്കിയ ഒന്നാണ് കൊവിഡ് വ്യാപനം . കൊറോണ വൈറസ് വ്യാപനത്തിൽ നിന്നും രക്ഷനേടാനുള്ള കഠിന പ്രയത്നത്തിലാണ് ഓരോ രാജ്യങ്ങളും. രോഗ ബാധ കൂടുന്നതും ലോക് ഡൗൺ പ്രഖ്യാപിക്കപ്പെട്ടതുമെല്ലാം ഓരോ രാജ്യത്തെയും പല വിധത്തിൽ പ്രതിസന്ധിയിൽ ആക്കിയിരുന്നു. അതിനാൽ നിന്നും പതിയെ കര കയറാനുള്ള ശ്രമത്തിലാണ് ലോകമെങ്ങും . കോവിഡ് കാരണം സ്വീഡനില്‍ പ്രതിസന്ധിയിലായത് ബീജസങ്കലന ചികിത്സയാണ്. കൊവിഡ് വ്യാപനം വന്ന ശേഷം ശുക്ലദാതാക്കള്‍ ആശുപത്രികള്‍ ഒഴിവാക്കുന്നതാണ് ഇതിനു പ്രധാന കാരണം.
read also:രാമക്ഷേത്ര നിര്‍മാണ ധന സമാഹരണത്തില്‍ ലഭിച്ചത് 22 കോടി രൂപയുടെ വണ്ടിച്ചെക്കുകള്‍
രോഗം വരുമെന്ന ആശങ്കയില്‍ പലരും ആശുപത്രിയില്‍ എത്താന്‍ തയ്യാറാകുന്നില്ല. ഇതോടെ ശുക്ലത്തിന്റെ ശേഖരം തീരുകയും നിലവില്‍ കടുത്ത ക്ഷാമം നേരിടുന്നതായും സ്വീഡനിലെ ഗോഥെന്‍ബര്‍ഗിലെ യൂണിവേഴ്സിറ്റി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇതോടെ കൃതിമ ബീജസങ്കലനത്തിലൂടെ പ്രസവ ചികില്‍സ നടത്തനായി പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ആറു മാസം മുതല്‍ മുപ്പതു മാസം വരെ കാത്തിരിക്കേണ്ടിവരുന്നുവെന്നും ഇത്തരം പ്രതിസന്ധി നിരവധി പേരെ മാനസിക സമ്മര്‍ദ്ദത്തിലാക്കിയെന്നും അധികൃതര്‍ പറയുന്നു
Post Your Comments