Latest NewsNewsIndia

കോവിഡ് തരംഗ ഭീതിയിൽ മഹാരാഷ്ട്ര; സൗജന്യ ഓക്സിജൻ സേവനവുമായി മുകേഷ് അംബാനി

ഇനിയും രാജ്യത്തെ കോവിഡ് കേസുകളും മരണ നിറയ്ക്കും കൂടുന്നതിനുള്ള സാധ്യതയാണുള്ളത്.

മുംബൈ: രാജ്യത്തെ പല സംസ്ഥാനങ്ങളിലും കോവിഡ് രണ്ടാം തരംഗം ഭീകരത സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ മഹാരാഷ്ട്രയിലാണ് കോവിഡ് പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുന്നത്. കോവിഡ് പ്രതിസന്ധി സങ്കീര്‍ണമാകുമ്പോള്‍ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ തേടുകയാണ് സംസ്ഥാനം. അതേസമയം, സംസ്ഥാനത്തെ ആശുപത്രികളിലേക്ക് ആവശ്യത്തിനുള്ള ഓക്സിജന്‍ സൗജന്യമായി എത്തിയ്ക്കുമെന്ന് മുകേഷ് അംബാനി വ്യക്തമാക്കി.

Read Also: രാജ്യത്തെ നുഴഞ്ഞു കയറ്റക്കാരെ തിരിച്ചറിഞ്ഞ് ആവശ്യമെങ്കില്‍ അവരെ രാജ്യത്തുനിന്ന് തുരത്തുമെന്ന് ദിലീപ് ഘോഷ്

കൂടാതെ, ഇതിനോടകം തന്നെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഗുജറാത്തിലെ ജാംനഗര്‍ മുതല്‍ മഹാരാഷ്ട്രവരെയുള്ള മേഖലയില്‍ സൗജന്യമായി ഓക്സിജന്‍ വിതരണം ആരംഭിച്ചിട്ടുണ്ടെന്നും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. ജാഗ്രത കൈവിടരുതെന്നും കരുതല്‍ അത്യാവശ്യമാണെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. ഇനിയും രാജ്യത്തെ കോവിഡ് കേസുകളും മരണ നിറയ്ക്കും കൂടുന്നതിനുള്ള സാധ്യതയാണുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button