Latest NewsIndiaNews

ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് കോവിഡ് മുക്തനായി

ഏപ്രിൽ 9നാണ് മോഹൻ ഭാഗവതിന് കോവിഡ് സ്ഥിരീകരിച്ചത്

അഹമ്മദാബാദ്: കോവിഡ് ബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്ന ആർഎസ്എസ് സർസംഘചാലക് ഡോ.മോഹൻ ഭാഗവത് രോഗമുക്തനായി. കോവിഡിൽ നിന്ന് മുക്തി നേടിയതോടെ അദ്ദേഹം ആശുപത്രി വിട്ടു. നാഗ്പൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹം ചികിത്സയിൽ കഴിഞ്ഞത്.

Also Read: വാക്‌സിൻ സ്വീകരിക്കില്ലെന്ന് ആദ്യം വീമ്പിളക്കി; ഒടുവിൽ വാക്‌സിനായി കേന്ദ്രത്തോട് അഭ്യർത്ഥിച്ച് ഡൽഹിയിലെ പ്രതിഷേധക്കാർ

ഏപ്രിൽ 9നാണ് മോഹൻ ഭാഗവതിന് കോവിഡ് സ്ഥിരീകരിച്ചത്. വൈറസ് ബാധയുടെ സാധാരണ ലക്ഷണങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു. ആശുപത്രി വിട്ട മോഹൻ ഭാഗവത് നിശ്ചിത ദിവസം കൂടി ക്വാറന്റീനിൽ കഴിയും.

രാജ്യത്ത് രണ്ടാം ഘട്ട വാക്‌സിൻ ആരംഭിച്ചതിന് ശേഷം മോഹൻ ഭാഗവത് വാക്‌സിൻ സ്വീകരിച്ചിരുന്നു. നാഗ്പൂരിലെ നാഷണൽ ക്യാൻസർ ഇൻസ്റ്റിറ്റിയൂട്ടിൽ എത്തിയാണ് അദ്ദേഹം വാക്‌സിനേഷന്റെ ഭാഗമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button