CinemaLatest NewsBollywoodNewsEntertainment

‘അനാവശ്യം പറയുന്നത് കേട്ടാൽ ചോര തിളയ്ക്കും’; മന്ദിര ബേദി

ബോളിവുഡ് നടി മന്ദിര ബേദിയുടെ വളർത്തു മകൾക്ക് നേരെ സൈബർ ആക്രമണം. 2020 ജൂലൈ 28 നാണ് മന്ദിര ബേദിയും ഭർത്താവും താര എന്ന പെൺകുട്ടിയെ ദത്തെടുത്തത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ മകളുടെ നിറവും മറ്റും ചൊല്ലി ആക്ഷേപിക്കുകയാണ് ചിലർ. ‘തെരുവിലെ കുഞ്ഞ്’, ‘സ്ലംഡോഗ്’ എന്നൊക്കെയാണ് കമന്റുകൾ. സംഭവം ശ്രദ്ധിക്കപ്പെട്ടതോടെ മന്ദിര തന്നെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.

വിട്ടുകളയൂ എന്ന് പല സുഹൃത്തുക്കളും ഉപദേശിച്ചെങ്കിലും തന്റെ മകളെക്കുറിച്ച് അനാവശ്യം പറയുന്നത് കേട്ടാൽ ചോര തിളയ്ക്കും എന്ന് മന്ദിര പറയുന്നു. ഇത്തരത്തിൽ അധിക്ഷേപം നടത്തിയ ഒരാളുടെ അക്കൗണ്ട് സൈബർ സെൽ വഴി  പൂട്ടിച്ച കാര്യവും മന്ദിര പറഞ്ഞു. വളരെ രൂക്ഷമായ ഭാഷയിൽ ചില പോസ്റ്റുകൾക്ക് മന്ദിര മറുപടി നൽകുകയും ചെയ്‌തു.

നാല് വയസ്സും ഏതാനും മാസങ്ങളും മാത്രം പ്രായമുള്ളപ്പോഴാണ് മന്ദിര കുഞ്ഞിനെ ദത്തെടുത്തത്. മകൾ ഒപ്പം വന്നിട്ട് കുറച്ചു നാൾ ആയിട്ടുള്ളുവെങ്കിലും, പക്ഷെ ഓരോ ദിവസവും അവൾ തന്നെ സ്നേഹം കൊണ്ട് പൊതിയുന്നു. അവളെ ജീവിതത്തിൽ ഒപ്പം കൊണ്ടുവന്നതോർത്ത് അഭിമാനിക്കുന്നു എന്നും മന്ദിര കുറിക്കുന്നു. മന്ദിരയ്ക്കും രാജ് കൗശലിനും വീർ എന്നൊരു മകനുണ്ട്

shortlink

Post Your Comments


Back to top button