മുംബൈ: ഹിന്ദു ആചാരപ്രകാരം ഭർത്താവിന്റെ മൃതദേഹം ചുമക്കുന്നതിനോ, അല്ലെങ്കിൽ ചിത ഒരുക്കുന്നതിനോ സ്ത്രീകൾ തയ്യാറാകാറില്ല. കഴിഞ്ഞ ദിവസം മരിച്ച രാജ് കൗശലിന്റെ അന്ത്യകർമങ്ങൾ ചെയ്തത് ഭാര്യയായ ബോളിവുഡ് നടി മന്ദിര ബേദിയാണ്. ആചാരമനുസരിച്ച്, മരണപ്പെട്ടയാളുടെ അടുത്ത ബന്ധുവാണ് അന്ത്യകർമ്മങ്ങൾ നടത്തുക. പക്ഷെ, ഭർത്താവിന്റെ അന്ത്യകർമ്മങ്ങൾ നടത്തണമെന്നത് മന്ദിരയുടെ തീരുമാനമായിരുന്നു.
നൂറ്റാണ്ടുകളായുള്ള പാരമ്പര്യത്തെ മറികടന്ന് മന്ദിര സ്വന്തം ഭർത്താവിന്റെ അന്ത്യകർമ്മങ്ങളിൽ പങ്കാളിയായി. അന്ത്യകർമ്മങ്ങൾ നടത്തുന്ന മന്ദിരയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുകയാണ്. വെള്ളം നിറച്ച ഒരു മൺപാത്രം വഹിച്ച് ഭർത്താവിന്റെ ശരീരം ചിതയിലേക്ക് കൊണ്ടുപോകുന്ന അവരെ ചിത്രങ്ങളിൽ കാണാം. ഇതോടെ, ഹിന്ദുത്വ ശക്തികളെ വെല്ലുവിളിച്ചു കൊണ്ടാണ് മന്ദിര ചടങ്ങ് നടത്തിയതെന്ന തരത്തിലുള്ള പ്രചാരണവും ഇതിനിടെ നടന്നു. ഇത്തരം പ്രചാരണങ്ങൾക്കെതിരെ ഒരു ഫേസ്‌ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. വാണി ജയതേ എന്ന ഫേസ്‌ബുക്ക് ഐഡിയിലൂടെ പുറത്തുവന്നിരിക്കുന്ന പോസ്റ്റിൽ മാമദിര ബേദി അന്ത്യകർമങ്ങൾ നടത്തിയെന്ന് കരുതി അവർക്കെതിരെ ഒരു ഹിന്ദു മതാചാര്യനും ഫത്വ ഇറക്കില്ലെന്ന് വ്യക്തമാക്കുന്നു.
Also Read:തിരുവനന്തപുരത്ത് വ്യാജ മദ്യ ഒഴുക്ക്: 4500 കുപ്പി വ്യാജ മദ്യവുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍
‘മന്ദിര ബേദി സ്വന്തം ഭർത്താവിന്റെ മരണാന്തര ക്രിയകൾ നടത്തിയത് വിപ്ലവാത്മകമാണ്. ഹിന്ദുത്വ ശക്തികളെ വെല്ലുവിളിച്ചു കൊണ്ടാണ് എന്നൊക്കെ ആസ്ഥാന ഫെമിനിസ്റ്റുകൾ മൊഴിയുന്നത് കേട്ടു. ഒരുകാര്യം മനസ്സിലാക്കണം. മന്ദിരാ ബേദിക്കെതിരെ ഒരു ഹിന്ദു മതാചാര്യനും ഫത്വ ഇറക്കില്ല. അവരെ പെരുവഴിയിൽ ആക്രമിക്കില്ല. അവരുടെ ജീവനും ഒരു ഭീഷണിയും ഉണ്ടാവില്ല. അത് ഒരിക്കലും ഒരു വെല്ലുവിളിയായി കാണുകയുമില്ല. ഇനി ഒരു കാര്യം കൂടി, സാക്ഷാൽ അടൽ ബിഹാരി വാജ്‌പേയിയുടെ മരണാനന്തര ചടങ്ങുകൾ നടത്തിയതാരാണ്?’, കുറിപ്പിൽ വ്യക്തമാക്കുന്നു.
2018 -ൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ വളർത്തുമകൾ നമിത കൗൾ ഭട്ടാചാര്യ അദ്ദേഹത്തിന്റെ അന്ത്യകർമങ്ങൾ ചെയ്യുകയുണ്ടായി. ഇതും സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നു.
Post Your Comments