CinemaMollywoodLatest NewsNewsMusicEntertainment

‘നിന്റെ ഓർമകൾ ഞങ്ങൾക്ക് നിധിയാണ്. നിന്നോടുള്ള സ്നേഹം വാക്കുകൾക്കതീതമാണ്’;​കെ.എസ് ചിത്ര

മകൾ നന്ദനയുടെ ഓർമ്മ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി ഗായിക ​കെ.എസ് ചിത്ര. മകളുടെ ഓർമകൾ ഇന്നും നിധി പോലെ സൂക്ഷിക്കുകയാണെന്നും ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്നും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിൽ ചിത്ര പറയുന്നു. പത്ത് വർഷം മുമ്പാണ് നന്ദന ചിത്രയെ വിട്ടു പോയത്.

‘നിന്റെ ജനനം ആയിരുന്നു ഞങ്ങൾക്ക് ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ അനുഗ്രഹം. നിന്റെ ഓർമകൾ ഞങ്ങൾക്ക് നിധിയാണ്. നിന്നോടുള്ള സ്നേഹം വാക്കുകൾക്കതീതമാണ്. നിന്റെ ഓർമകൾ ഞങ്ങളുടെ ഹൃദയത്തിൽ കൊത്തിവച്ചിരിക്കുന്നു. അത് എന്നേയ്ക്കും നിലനിൽക്കുകയും ചെയ്യും. ഒരു വേള എങ്കിലും, ഒരു നോക്ക് എങ്കിലും നിന്നെ കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നീ ഞങ്ങൾക്ക് എത്രമാത്രം വിലപ്പെട്ടതാണെന്ന് ആ നിമിഷം ഞങ്ങൾക്കു നിന്നോടു പറയണം. പ്രിയ നന്ദന, നിന്നെ ഒരുപാട് മിസ് ചെയ്യുന്നു’. മകളുടെ ചിത്രം പങ്കുവച്ച് ചിത്ര കുറിച്ചു.

 

2011 ലെ ഒരു വിഷു നാളിലാണ് നന്ദന ദുബായിയിൽ വച്ച് നീന്തൽക്കുളത്തിൽ വീണ് മരിക്കുന്നത്. വിവാഹം കഴിഞ്ഞ് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് 2002ൽ ചിത്രയ്ക്കും ഭർത്താവ് വിജയ്​ശങ്കറിനും പെൺകുഞ്ഞ് ജനിക്കുന്നത്. എട്ടു വയസ്സായിരുന്നു അന്ന് നന്ദനയ്ക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button