KeralaLatest NewsNews

കേസ് തേച്ചുമാ‍യ്ച്ച്‌ കളയാനുള്ള ശ്രമം നടക്കുന്നു; പ്രതികളെ സിപിഎം ഒളിപ്പിക്കുന്നുവെന്ന് കെപിഎ മജീദ്

പിണറായി സര്‍ക്കാര്‍ മാറുന്നതിന് മുമ്പ് കെ.എം ഷാജിയെ പ്രതി‍‍‍യാക്കാന്‍ തിരക്കിട്ട് ശ്രമം നടക്കുകയാണെന്ന് മജീദ് ആരോപിച്ചു.

മലപ്പുറം: ലീഗ് പ്രവർത്തകൻ മന്‍സൂര്‍ വധക്കേസിലെ പ്രധാന പ്രതികളെ സി.പി.എം ഒളിപ്പിക്കുന്നുവെന്ന് മുസ് ലിം ലീഗ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. എന്നാൽ സി.പി.എം പറയുന്ന പ്രതികളെയാണ് അന്വേഷണ സംഘം പിടികൂടുന്നത്. കേസ് തേച്ചുമാ‍യ്ച്ച്‌ കളയാനുള്ള ശ്രമം നടക്കുന്നു. അനുകൂലമല്ലാത്ത പ്രതികളെ കൊല്ലുന്നതും സംരക്ഷിക്കുന്നതും ജയില്‍ മോചിതരാകു​മ്പോള്‍ സ്വീകരണം നല്‍കുന്നതും സി.പി.എം ആണെന്നും മജീദ് പറഞ്ഞു.

Read Also: കോണ്‍ക്രീറ്റ് കാടുകളല്ല; ചതുപ്പ് നിലങ്ങളാണ് ജീവൻ രക്ഷിക്കാൻ വേണ്ടതെന്ന് തിരിച്ചറിയുമ്പോൾ..; വൈറല്‍ കുറിപ്പ്

അതേസമയം പിണറായി സര്‍ക്കാര്‍ മാറുന്നതിന് മുമ്പ് കെ.എം ഷാജിയെ പ്രതി‍‍‍യാക്കാന്‍ തിരക്കിട്ട് ശ്രമം നടക്കുകയാണെന്ന് മജീദ് ആരോപിച്ചു. വിമര്‍ശിക്കുന്നവര്‍ക്കെതിരെ കേസെടുക്കുന്ന മോദി മോഡല്‍ കേരളത്തിലും നടപ്പാക്കുന്നു. പിടിച്ചെടുത്ത പണം തെരഞ്ഞെടുപ്പ് ഫണ്ടാണ്. ഇതിന്‍റെ കൃത്യമായ കണക്ക് ഹാജരാക്കും. ഇക്കാര്യം ഷാജി തന്നെ പറഞ്ഞിട്ടുണ്ട്. പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ കെ.എം ഷാജിക്കുണ്ടെന്നും കെ.പി.എ. മജീദ് മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button