പോസ്റ്റർ വിൽക്കുന്നതും പുഴയിൽ ഒഴുക്കുന്നതും വട്ടിയൂർക്കാവിലെ സ്ഥിരം പരിപാടിയാണെന്നും, തന്‍റെ പോസ്റ്റർ കരമനയാറ്റിൽ ഒഴുക്കിയിട്ടുണ്ടെന്നും കെ. മുരളീധരൻ എം.പി. പ്രവർത്തിക്കാത്ത നേതാക്കളും പ്രവർത്തകരും കോൺഗ്രസിന് ബാധ്യതയാണെന്നും അദ്ദേഹം വ്യക്തമാക്കി.
‘ആക്രിക്കടയിൽ പോസ്റ്റർ കൊടുത്തത് കൊണ്ടാണ് ഇപ്പോൾ കണ്ടുപിടിച്ചത്. പോസ്റ്റർ വിൽക്കുന്നതും പുഴയിൽ ഒഴുക്കുന്നതും വട്ടിയൂർക്കാവിലെ സ്ഥിരം പരിപാടിയാണ്’. അവിടെ ചില സ്ഥിരം കുറ്റികളുണ്ടെന്നും കെ. മുരളീധരൻ
കേരളത്തിൽ ബൂത്ത് തലം മുതൽ തെരഞ്ഞെടുപ്പ് നടത്തി തെരഞ്ഞെടുപ്പെട്ട അധ്യക്ഷനാണ് ഇനി വരേണ്ടതെന്നും, കോൺഗ്രസിൽ പുനഃസംഘടന അനിവാര്യമാണെന്നും മുരളീധരൻ പറഞ്ഞു. തെരഞ്ഞെടുപ്പിന്‍റെ പേരിൽ സംഘടനാ തെരഞ്ഞെടുപ്പ് മാറ്റില്ലെന്ന് രാഹുൽ ഗാന്ധി ഉറപ്പ് നൽകിയിട്ടുണ്ടെന്നും കെ. മുരളീധരൻ കൂട്ടിച്ചേർത്തു.
Post Your Comments