KeralaLatest NewsNews

ചാരക്കേസിൽ പ്രതാപം നഷ്ടപ്പെട്ട കരുണാകരനെ ചിലർ ഇന്നും സംശയിക്കുന്നു; പുതിയ വെളിപ്പെടുത്തലുകള്‍ ഉടൻ

ഒരു കാര്യവുമില്ലാതെ പിതാവിനെ രാജ്യദ്രോഹിയായി ചിത്രീകരിച്ചതിലെ വിഷമവും അവരെ വിട്ടുമാറിയിട്ടില്ല.

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസ് സി.ബി.ഐ അന്വേഷിക്കമ്പോള്‍ സംസ്ഥാന കോണ്‍ഗ്രസില്‍ അതുയര്‍ത്താനിടയുള്ള ചലനങ്ങളിലേക്ക് രാഷ്ട്രീയനിരീക്ഷകര്‍ ഉറ്റനോക്കുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിലെ ഗ്രൂപ്പ് പോരിനെ പാരമ്യത്തിലെത്തിച്ചതും ഗ്രൂപ്പ് ബലാബലത്തില്‍ കെ. കരുണാകരന്റെ അപ്രമാദിത്വം ഉടഞ്ഞതും ചാരക്കേസിന്റെ പ്രതിഫലനമായിട്ടായിരുന്നു. എ ഗ്രൂപ്പ് നേതാക്കള്‍ കരുണാകരനെ ചാരനെന്ന് പരസ്യമായി അധിക്ഷേപിക്കുക വരെ ചെയ്തു. കോണ്‍ഗ്രസ് രാഷ്ട്രീയത്തെ ഉള്ളം കൈയിലിട്ട് അമ്മാനമാടിയ കരുണാകരന്റെ പ്രതാപകാലം അസ്തമിച്ചതും കരുത്ത് ചോര്‍ന്നതും ചാരക്കേസോടെയായിരുന്നു.

എന്നാൽ ചാരക്കേസിന്റെ തുടര്‍ച്ചയെന്നോണമാണ് കരുണാകരന് മുഖ്യമന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നത്. ചാരക്കേസ് സൃഷ്ടിച്ചതുതന്നെ കരുണാകരന്റെ രാജിക്ക് വേണ്ടിയായിരന്നോയെന്ന സന്ദേഹം പില്‍ക്കാലത്ത് ശക്തമായി. കരുണാകര അനുകൂലികളായ മുതിര്‍ന്ന നേതാക്കളില്‍ പലരും ഇന്നും ആ സംശയം ശക്തമായി ഉന്നയിക്കുന്നു. ഇതാണ് ചാരക്കേസ് ഗൂഢാലോചന പുനരന്വേഷണത്തിന് വിധേയമാകമ്പോള്‍ കോണ്‍ഗ്രസ് ക്യാമ്പിനെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. കോണ്‍ഗ്രസില്‍ ഇപ്പോഴും ഗ്രൂപ്പുകള്‍ ശക്തമാണ്. എന്നാല്‍ കരുണാകരന്റെ കാലത്തെന്ന പോലെ തെരുവിലേക്ക് അത് വലിച്ചിഴയ്ക്കപ്പെടുന്നില്ല. അഭിപ്രായഭിന്നതകള്‍ നിലനിറുത്തി പരിക്കില്ലാതെ പാര്‍ട്ടിയെ മന്നോട്ട് നയിക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസിന് ഇപ്പോള്‍ സാധിക്കുന്നുണ്ട്.

Read Also: ചട്ടങ്ങൾ മറികടന്ന് നിയമനം; കണ്ണൂർ സർവകലാശാലയിൽ എ എൻ ഷംസീർ എംഎൽഎയുടെ ഭാര്യയെ നിയമിക്കാൻ നീക്കമെന്ന് പരാതി

പുതിയ സി.ബി.ഐ അന്വേഷണത്തില്‍ കേസിന്റെ രാഷ്ട്രീയ ഗൂഢാലോചനകള്‍ വെളിപ്പെട്ടാല്‍ പാര്‍ട്ടിയിലെ പടലപ്പിണക്കങ്ങള്‍ കടത്തേക്കാം. കരുണാകര അനുയായികളായ പ്രമുഖരില്‍ പലരെയും ഒതുക്കുന്നുവെന്ന ആക്ഷേപം ഇപ്പോള്‍ പാര്‍ട്ടിയില്‍ ശക്തമാണ്. പാര്‍ട്ടി തീരുമാനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നെങ്കിലും കരുണാകരന്റെ മക്കളായ കെ. മുരളീധരനും പത്മജ വേണഗോപാലും അത്ര തൃപ്തരല്ല. ഒരു കാര്യവുമില്ലാതെ പിതാവിനെ രാജ്യദ്രോഹിയായി ചിത്രീകരിച്ചതിലെ വിഷമവും അവരെ വിട്ടുമാറിയിട്ടില്ല. അന്വേഷണത്തില്‍ പുതിയ വെളിപ്പെടുത്തലുകളുണ്ടായാല്‍ മുരളീധരനടക്കമുള്ളവരുടെ നീക്കങ്ങളിലേക്കും എല്ലാവരും ഉറ്റനോക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button