Latest NewsIndia

ഓക്‌സിജന്‍ സൂക്ഷിച്ച്‌ ഉപയോഗിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്രം

രാജ്യത്ത് പ്രതിദിന കോവിഡ് ബാധ ആദ്യമായി രണ്ടു ലക്ഷം കടന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഈ നിര്‍ദ്ദേശം.

ന്യൂഡൽഹി: രാജ്യത്ത് മെഡിക്കല്‍ ഓക്‌സിജന്‍ യുക്തിസഹമായി ഉപയോഗിക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്രം. ഓക്സിജന്‍ വെറുതെ കളയുന്നില്ലെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പാക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. കോവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമായ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍. രാജ്യത്ത് പ്രതിദിന കോവിഡ് ബാധ ആദ്യമായി രണ്ടു ലക്ഷം കടന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഈ നിര്‍ദ്ദേശം.

അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവുമധികം കോവിഡ് രോഗികള്‍ ഉള്ള രാജ്യമാണ് ഇപ്പോള്‍ ഇന്ത്യ. കോവിഡ് കേസുകള്‍ ഉയര്‍ന്നതോടെ ഓക്സിജന്റെ ആവശ്യകതയും വര്‍ധിച്ചിട്ടുണ്ട്. കോവിഡ് മൂലം ഗുരുതരാവസ്ഥയിലാകുന്ന രോഗികള്‍ക്കാണ് ഓക്സിജന്റെ ആവശ്യം വരുന്നത്. രാജ്യത്ത് ഓക്സിജന്‍ ക്ഷാമത്തിനുള്ള സാധ്യത ഉണ്ട് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പരന്നിരുന്നു.

read also: ശബരിമല വിധിപറഞ്ഞ ബെഞ്ചില്‍ ഉള്‍പ്പെട്ട ജ.ചന്ദ്രചൂഢ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണെ പുകഴ്ത്തിപറഞ്ഞതിൽ വിവാദം

ഈ പശ്ചാത്തലത്തിലാണ് രാജ്യത്ത് ആവശ്യത്തിന് ഓക്സിജന്‍ സ്റ്റോക്ക് ഉണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചത്. കോവിഡ് മഹാമാരിയുടെ തുടക്കത്തില്‍ മന്ത്രിതല ഉന്നതതല സമിതിക്ക് രൂപം നല്‍കിയിരുന്നു. അതേസമയം മെഡിക്കൽ ഓക്സിജൻ കൂടുതൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രം വർധിപ്പിച്ചിട്ടുണ്ട് . പി എം കെയേഴ്‌സിൽ നിന്നാണ് ഇതിന്റെ ഫണ്ട് നൽകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button