KeralaLatest NewsNews

നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട; പിടിയിലായത് വിമാന കമ്പനി ജീവനക്കാരൻ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. പേസ്റ്റ് രൂപത്തിലാക്കി കടത്താൻ ശ്രമിച്ച 2.5 കിലോ സ്വർണമാണ് പിടികൂടിയത്. വിമാനക്കമ്പനി ജീവനക്കാരനിൽ നിന്നുമാണ് സ്വർണ്ണം പിടിച്ചെടുത്തത്. സ്പൈസ് ജെറ്റ് വിമാനക്കമ്പനി ജീവനക്കാരനായ മൻഹാസ് അബുലിയാസാണ് പിടിയിലായത്.

Read Also: വീട്ടിൽ അതിക്രമിച്ച് കയറിയവൻ ആരായാലും വെറുതെ വിടില്ല; വീടിനുള്ളിൽ കയറിവന്ന കരടിയെ പായിച്ച് മീമിയും സ്‌ക്വർട്ടും

പാലക്കാട് സ്വദേശിയാണ് അബുലിയാസ്. റവന്യു ഇന്റലിജൻസും കസ്റ്റംസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്വർണ്ണം കണ്ടെത്തിയത്. അടുത്തിടെയായി വിമാനത്താവളങ്ങളിലൂടെയുള്ള സ്വർണ്ണക്കടത്ത് വലിയ തോതിൽ വർധിച്ചിരിക്കുകയാണ്. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ഇന്ന് രാവിലെയും സ്വർണ്ണം പിടിച്ചെടുത്തിരുന്നു.

921 ഗ്രാം സ്വർണ്ണവുമായി മലപ്പുറം സ്വദേശിയാണ് പിടിയിലായത്. കാപ്സ്യൂൾ രൂപത്തിലാക്കിയ സ്വർണ്ണം ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ അറസ്റ്റിലായത്.

Read Also: പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണ നിയന്ത്രണങ്ങൾ കടുപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ; നിയന്ത്രണങ്ങൾ ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button