
കൊച്ചി∙ ജനപ്രിയ സിനിമയായ ആക്ഷന്‍ ഹീറോ ബിജു ഉള്‍പ്പടെയുള്ള സിനിമകളില്‍ വില്ലന്‍ വേഷങ്ങളില്‍ എത്തിയ നടൻ ലഹരിമരുന്നുമായി പിടിയില്‍. തൃക്കാക്കര സ്വദേശി കാവുങ്കല്‍കാവ് വീട്ടില്‍ പ്രസാദ്(40) ആണ് അറസ്റ്റിലയാത്. എറണാകുളം എക്സൈസ് സര്‍ക്കിള്‍ ഓഫിസിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ നോര്‍ത്തിലുള്ള പരമാര റോഡില്‍നിന്നു മാരകലഹരി മരുന്നുമായി പിടികൂടുകയായിരുന്നു.
2.5 ഗ്രാം ഹാഷിഷ് ഓയില്‍, 0.1 ഗ്രാം ബ്രൂപിനോര്‍ഫിന്‍, 15 ഗ്രാം കഞ്ചാവ് മാരാകായുധമായ വളയന്‍ കത്തി എന്നിവ ഇയാളില്‍നിന്ന് കണ്ടെടുത്തു. ആക്ഷന്‍ ഹീറോ ബിജു, ഇബ, കര്‍മാനി എന്നീ സിനിമകളിൽ ഇയാൾ വേഷമിട്ടിരുന്നു
Post Your Comments