വാഷിംഗ്ടൺ : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് യുഎസ് രഹസ്യാന്വേഷണ റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ പാക് പ്രകോപനങ്ങളെ നേരിടുന്നത് മുൻകാലത്തേക്കാളും അധികം സൈനിക ശക്തി ഉപയോഗിച്ചാണെന്ന് യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ.യുഎസ് കോൺഗ്രസിനു നൽകിയ റിപ്പോർട്ടിലാണ് ഇന്ത്യ -പാക് ബന്ധത്തെ പറ്റിയുള്ള പരാമർശം ഉള്ളത് .
Read Also : രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം ; ഇന്നലെ മാത്രം കോവിഡ് സ്ഥിരീകരിച്ചത് 1.94 ലക്ഷം പേർക്ക്
ഇന്ത്യയും പാകിസ്താനും തമ്മിൽ യുദ്ധത്തിന് സാധ്യതയില്ലെങ്കിലും, ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിസന്ധികൾ കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഇത് അപകടകരമായ സാഹചര്യങ്ങൾക്കിടയാക്കാമെന്നും നാഷണൽ ഇന്റലിജൻസ് ഡയറക്ടർ നൽകിയ റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയും , പാകിസ്താനും തമ്മിലുള്ള പിരിമുറുക്കങ്ങൾ രണ്ട് ആണവായുധ രാജ്യങ്ങൾ തമ്മിലുള്ള സംഘട്ടന സാധ്യത ഉയർത്തുന്നു. കശ്മീരിലെ സംഘർഷങ്ങളിലൂടെയും ഇന്ത്യയുടെ തന്ത്രപ്രധാന മേഖലകളിലെ ഭീകരാക്രമണങ്ങളിലൂടെയും ഈ സാധ്യത വർധിക്കാമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട് .
Post Your Comments