
തിരുവനന്തപുരം : കൊലക്കത്തി പിടിച്ചു വാങ്ങാനും ആർഎസ്എസിനെ നിലയ്ക്കു നിർത്താനും കഴിവുള്ള പ്രസ്ഥാനമാണ് സിപിഎമ്മെന്ന് മന്ത്രി തോമസ് ഐസക്ക് . അവരുടെ ആയുധത്തിനോ കൈക്കരുത്തിനോ അക്രമഭീഷണിയ്ക്കോ മുമ്പിൽ തലകുനിച്ച ചരിത്രം സിപിഎമ്മിനില്ലെന്നും തോമസ് ഐസക്ക് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
മഹാരാജാസിലെ അഭിമന്യുവിനെ കൊലപ്പെടുത്തിയത് എസ്ഡിപിഐ തീവ്രവാദികളാണെന്നും മതനിരപേക്ഷതയുടെ അടിസ്ഥാനത്തിൽ ആർ എസ് എസിനെയും, എസ്ഡിപിഐയേയും ചെറുക്കുന്ന സിപിഎം ആണ് ഇവരുടെ ബദ്ധശത്രുവെന്നും തോമസ് ഐസക്ക് വാദിക്കുന്നു.
നാടാകെ രോഷത്തിലാണ്. യാതൊരു സംഘർഷവും നിലനിൽക്കാത്ത പ്രദേശത്ത്, ഒരു സ്കൂൾ കുട്ടിയെ ഹീനമായി കൊല ചെയ്ത സംഭവത്തിൽ ഉണ്ടാകുന്ന രോഷം സ്വാഭാവികമായും ആളിപ്പടരും. പാർട്ടി ബന്ധുക്കളും സഖാക്കളും ഇക്കാര്യത്തിൽ മാതൃകാപരമായ ആത്മസംയമനമാണ് പാലിക്കുന്നത്. പക്ഷേ, അവർക്ക് നീതി ലഭിക്കണം. അതിന് കുറ്റവാളികളെ ഒന്നൊഴിയാതെ അറസ്റ്റു ചെയ്യുകയും കടുത്ത ശിക്ഷ ഉറപ്പു വരുത്തണമെന്നും തോമസ് ഐസക്ക് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
https://www.facebook.com/thomasisaaq/posts/4553409894675116?__cft__[0]=AZW1s3LtHSh1RBzNz8afjZk5Gt3N54CQn4BJnHTyYbsyrcMbAtZ1btwTJ8OqkgAUlfN4Vcc9RStfOzALCK_jeR1OmCZap35pqReyKJIe1FdsAafavWUrHnUIiCIdgwSrluTHJMVeclTyvjofr1oCjAB-&__tn__=%2CO%2CP-R
Post Your Comments