രാജ്യത്ത് കൊവിഡിൻ്റെ രണ്ടാംതരംഗം രൂക്ഷമാവുകയാണ്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ സർക്കാരുകൾ പിന്നോട്ടുപോവുകയാണെന്ന ആരോപണവും ഉയരുന്നുണ്ട്. ഇതിനിടയിൽ, കോവിഡ് സാഹചര്യത്തിൽ കുംഭമേള സംഘടിപ്പിക്കുന്നത് വലിയ ചർച്ചയാവുകയാണ്. കൊവിഡ് വ്യാപിക്കുന്ന ഈ സമയത്തും കുംഭമേള നടത്തുന്നതിനെതിരെ വിമർശനവുമായി സംവിധായകൻ രാംഗോപാൽ വർമ്മ.
കുംഭമേള നടത്തുന്നത് നിർത്തലാക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കാത്തതിനെതിരെയാണ് സംവിധായകൻ രാംഗത്തെത്തിയത്. ‘രാജ്യത്തെ വിശ്വാസികളെല്ലാം കുംഭമേളക്കും, അല്ലാത്തവർ ചൈനയിലേക്കും പോവുക. എന്നാൽ മാത്രമെ ഇനി കൊവിഡിൽ നിന്നും മുക്തി നേടാൻ സാധിക്കു എന്നാണ് രാം ഗോപാൽ വർമ്മ ട്വീറ്റ് ചെയ്തത്. ചൈന മാത്രമാണ് നിലവിൽ കൊവിഡ് ഇല്ലാത്ത രാജ്യം എന്നും രാം ഗോപാൽ വർമ്മ’ ട്വീറ്റ് ചെയ്തു.
Also Read:ഒമാനിൽ പുതുതായി 1035 പേര്‍ക്ക് കൂടി കോവിഡ്
നേരത്തേ നടി പാർവതി തിരുവോത്തും കുംഭമേള നടത്തുന്നതിനെതിരെ രംഗത്ത് വന്നിരുന്നു. തബ്‍ലിഗ് ജമാഅത്തിനെതിരെ വിമര്‍ശനവുമായി രംഗത്തുവന്നവര്‍ക്ക് കോവിഡ് രണ്ടാം തരംഗ സമയത്ത് കുംഭ മേള സംഘടിപ്പിക്കുന്നവർക്ക് പരാതിയില്ലേയെന്നായിരുന്നു നടി ചോദിച്ചത്. അന്ന് ഈ വിഷയം ഉയർത്തി കാട്ടി നടന്ന ചാനൽ ചർച്ചയുടെ ഓഡിയോയും പരിഹാസത്തോടെ പാർവതി പങ്കുവച്ചിട്ടുണ്ട്. കുംഭമേളയിൽ പങ്കെടുത്തവരിൽ നൂറിലധികം ആളുകൾക്ക് കൊവിഡ് ബാധിച്ചതിൻ്റെ വാർത്തയും അവർ ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കുന്നുണ്ട്.
Post Your Comments