CricketLatest NewsIndiaNewsSports

ഐ പി എൽ : രാജസ്ഥാൻ റോയൽസിന് മൂന്ന് വിക്കറ്റ് വിജയം

മുംബൈ : ഇന്ത്യൻ പ്രിമിയർ ലീഗ് ഏഴാം മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് മൂന്ന് വിക്കറ്റ് വിജയം. ആവേശകരമായ മത്സരത്തിൽ റോജർ മില്ലറിന്റെയും ക്രിസ് മോറിസിന്റെയും തകർപ്പൻ പ്രകടനമാണ് തോൽവിയിൽ നിന്ന് റോയൽസിനെ വിജയത്തിലെത്തിച്ചത്.

Read Also : ആർഎസ്എസിനെ നിലയ്ക്ക് നിർത്താൻ സിപിഎമ്മിന് മാത്രമേ കഴിയൂവെന്ന് തോമസ് ഐസക്ക്

അവസാന ഓവറുകളിൽ ആളിക്കത്തിയ മോറിസ് 18 പന്തിൽ നാല് കൂറ്റൻ സിക്സറുകളുടെ അകമ്പടിയോടെ 36 റൺസ് നേടി. നേരത്തെ 43 പന്തിൽ 62 റൺസെടുത്ത ഡേവിഡ് മില്ലറാണ് വിജയത്തിന് അടിത്തറയിട്ടത്. ക്യാപിറ്റൽസ് ഉയർത്തിയ 148 റൺസ് വിജയ ലക്ഷ്യം രണ്ട് പന്തുകൾ ബാക്കി നിൽക്കെ റോയൽസ് മറികടന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ക്യാപിറ്റൽ ക്യാപ്ടൻ ഋഷഭ് പന്തിന്റെ ബാറ്റിംഗ് മികവിലാണ് 20 ഓവറിൽ 147 റൺസെടുത്തത്. വാലറ്റത്ത് ലളിത് യാദവും ടോം കറനും ക്രിസ് വോക്സും പിന്തുണ നൽകിയെങ്കിലും രാജസ്ഥാൻ റോയൽസിന്റെ കണിശതയാർന്ന ബൗളിംഗാണ് ക്യാപിറ്റൽസിനെ കൂറ്റൻ സ്കോർ നേടുന്നതിൽ നിന്ന് തടഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button