150 കോടി രൂപ വിലവരുന്ന ഹെറോയിനുമായി എട്ട് പാക്കിസ്ഥാന് പൗരന്മാര് സഞ്ചരിച്ച ബോട്ട് ഗുജറാത്ത് തീരത്ത് കോസ്റ്റ് ഗാർഡ് പിടികൂടിയാതായി എ.എൻ.ഐ റിപ്പോർട് ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എ.ടി.എസും കോസ്റ്റ് ഗാർഡും അടങ്ങിയ സംഘമാണ് ബോട്ട് പിടിച്ചെടുത്തത്.
ഇന്ത്യയെയും പാക്കിസ്ഥാനെയും വേര്‍തിരിക്കുന്ന അന്താരാഷ്ട്ര സമുദ്രാര്ത്തിക്ക് തൊട്ടടുത്ത് കച്ച് ജില്ലയിലെ ജാഖൗ തുറമുഖത്തിന് സമീപമായിരുന്നു ഓപ്പറേഷനെന്ന് എ.ടി.എസ് വാര്‍ത്താക്കറിപ്പില്‍ വ്യക്തമാക്കി.
അന്താരാഷ്ട്ര വിപണിയില്‍ 150 കോടി രൂപ വിലവരുന്ന 30 കിലോഗ്രാം ഹെറോയിനാണ് ബോട്ടില്‍നിന്ന് പിടിച്ചെടുത്തത് എടി.എസ്. വാർത്താകുറിപ്പിൽ വ്യക്തമാക്കി.
Post Your Comments