തീയറ്ററുകളിൽ പ്രദർശനം രാത്രി ഒമ്പതിനുതന്നെ അവസാനിപ്പിക്കാൻ തിയറ്ററുകൾക്ക് നിർദേശം നൽകി ഫിയോക്. കോവിഡ് വ്യാപനത്തിന്റെ തീവ്രത കണക്കിലെടുത്ത് ഇക്കാര്യത്തിൽ സർക്കാർ നിർദേശത്തോട് പൂർണമായി സഹകരിക്കുമെന്ന് പ്രദർശന ശാലകളുടെ സംയുക്ത സംഘടനയായ ഫിയോക് വ്യക്തമാക്കി.
അതേസമയം, പ്രദർശനം രാവിലെ ഒമ്പതിന് ആരംഭിക്കാൻ കഴിയുമോയെന്ന കാര്യത്തിൽ സർക്കാറിൽനിന്ന് വ്യക്തത തേടുമെന്നും ഫിയോക് പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിന് ശേഷം സെക്കൻഡ് ഷോ ഇല്ലാതെ തീയറ്ററുകൾ തുറക്കാൻ അനുമതി നല്‍കിയെങ്കിലും ഉടമകളുടെ പ്രതിഷേധമുയര്‍ന്നിരുന്നു. സെക്കൻഡ് ഷോ നടത്താൻ കഴിഞ്ഞില്ലെങ്കിൽ സാമ്പത്തികമായി മുന്നോട്ടുപോകാൻ കഴിയില്ലെന്നും തിയറ്റർ അടച്ചിടേണ്ടി വരുമെന്നുമായിരുന്നു ഉടമകളുടെ നിലപാട്.
Post Your Comments