കണ്ണുര്‍: സിപിഎമ്മിനെതിരെ വ്യാജ വാര്‍ത്ത കൊടുക്കുന്ന ഏഷ്യാനെറ്റിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ചില ദുഷ്ട ചിന്താഗതിക്കാരാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ . കണ്ണൂരില്‍ വ്യാജ വാര്‍ത്ത നിര്‍മ്മിതിക്കെതിരെ എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏഷ്യാനെറ്റ് ബ്യൂറോയ്ക്കു മുന്‍പില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉടമകളുടെ താല്‍പ്പര്യം അനുസരിച്ചാണ് ചില മാധ്യമങ്ങള്‍ വാര്‍ത്ത ചമയ്ക്കുന്നത്. സത്യത്തിന്റെ ഒരംശം പോലും ചില വാര്‍ത്തകളിലുണ്ടാവില്ല.
നേരത്തെ ചാനല്‍ ചര്‍ച്ചയ്ക്കിടെ സി.പിഎമ്മിനെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ പരാമര്‍ശങ്ങള്‍ വിനു വി ജോണ്‍ നടത്തിയതിന് സിപിഎം ഏഷ്യാനെറ്റ് ചാനല്‍ ചര്‍ച്ച ബഹിഷ്‌കരിച്ചതാണ് സിപിഎമ്മിന്റെ ഒരാളെ വിളിച്ച് അയാള്‍ക്ക് മതിയായ സമയം നല്‍കാതെ കോണ്‍ഗ്രസ്, ബിജെപി, വലതുപക്ഷ രാഷ്ട്രീയ നിരീക്ഷകര്‍, അവതാരകനായ വിനു.വി ജോണ്‍ എന്നിവര്‍ ചേര്‍ന്ന് ബാക്കിയുള്ള സമയം അക്രമിക്കുകയാണ് ചെയ്യുന്നത്. ഇതിലെ നീതി നിഷേധം ചൂണ്ടിക്കാണിച്ചാണ് ഞങ്ങള്‍ ചാനല്‍ ബഹിഷ്‌കരിച്ചത്.
എ.കെ.ജി സെന്ററില്‍ വന്ന് തെറ്റുപറ്റിയെന്ന് ഏഷ്യാനൈറ്റ് ചീഫ് എം.ജി രാധാകൃഷ്ണനും വിനു വി ജോണും പറഞ്ഞതിനെ തുടര്‍ന്നാണ് പാര്‍ട്ടി നേതാക്കള്‍ വീണ്ടും ചര്‍ച്ചയില്‍ പങ്കെടുത്തതെന്നും ജയരാജന്‍ പറഞ്ഞു. ചില ദുഷ്ട ബുദ്ധികളാണ് വര്‍ഷങ്ങളായി സിപിഎം വിരുദ്ധ പ്രചാരവേല നടത്തുന്നത്. മന്‍സുര്‍ വധം ഏറെ ദൗര്‍ഭാഗ്യകരമാണ് എന്നാല്‍ അതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ വ്യാജവാര്‍ത്തകള്‍ ചമയ്ക്കു കയാണ് ഏഷ്യാനെറ്റും ഒരു വിഭാഗം മാധ്യമങ്ങളും. മന്‍സുര്‍ വധക്കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ള ശ്രീരാഗ് മരിച്ച നിലയിലെന്നായിരുന്നു ഏഷ്യാനെറ്റില്‍ വാര്‍ത്ത വന്നത്.
ഇതു വായിച്ച് ഞാനടക്കമുള്ളവര്‍ ഞെട്ടിപ്പോയി. വാട്‌സ് ആപ്പിലുടെ ഒരു സുഹൃത്ത് അയച്ചു തന്നപ്പോഴാണ് ഈക്കാര്യം അറിയുന്നത്. ഈ വിഷയം ചോദിച്ചപ്പോള്‍ ഞങ്ങള്‍ തെറ്റുതിരുത്തിയെന്നാണ് ഏഷ്യാനെറ്റ് ലേഖകന്റെ മറുപടി എന്നാല്‍ ഈ വാര്‍ത്ത ശ്രീരാഗിന്റെ കുടുംബാംഗങ്ങള്‍ക്ക് എത്ര മാത്രം വേദനയുണ്ടാക്കിയെന്ന് ഇവര്‍ക്കറിയുമോയെന്നും ജയരാജന്‍ ചോദിച്ചു. ചില മ പത്രങ്ങളും ഏഷ്യാനെറ്റും സിപിഎമ്മിനെതിരെ വര്‍ഗ സ്വഭാവങ്ങള്‍ കാണിക്കുകയാണ്.രതീഷിന്റെ മരണം കൊലപാതകമാണെന്നാണ് ഇവരുടെ കണ്ടുപിടിത്തം എന്നാല്‍ ഇക്കാര്യം പൊലിസോ ഡോക്ടര്‍മാരോ ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?
ഈക്കാര്യം പറഞ്ഞത് കോണ്‍ഗ്രസ് നേതാവ് സുധാകരനാണ്. വായ്ക്കു തോന്നുന്നത് കോതയ്ക്ക് പാട്ടെന്നതാണ് സുധാകരന്റെ ശൈലി.രതീഷിനെ കൊന്ന് കെട്ടി തുക്കിയതാണെന്നാണ് സുധാകരന്‍ പറയുന്നത്. എന്നാല്‍ ഇതിന് തെളിവുണ്ടോയെന്നു ചോദിച്ചപ്പോള്‍ ജയരാജന്മാരോട് അതു പറയേണ്ട കാര്യമില്ലെന്നാണ് പറയുന്നത്. ഇമ്മാതിരി വര്‍ത്തമാനമൊക്കെ വീട്ടില്‍ വച്ചാല്‍ മതിയെന്നും ജയരാജന്‍ സുധാകരന് മുന്നറിയിപ്പു നല്‍കി. താവക്കരയില്‍ നടന്ന പ്രതിഷേധ സംഗമത്തില്‍ സിപിഎം സംസ്ഥാന സമിതിയംഗം കെ.പി സഹദേവന്‍ അധ്യക്ഷനായി.
Post Your Comments