KeralaLatest News

അലി അക്ബറിന്റെ മമധര്‍മ്മയ്ക്ക് വിഷുക്കൈനീട്ടമായി ലഭിച്ചത് ലക്ഷങ്ങൾ

കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ സ്വാമി ചിദാനന്ദപുരിയാണ് പരിപാടികള്‍ നിര്‍വഹിച്ചത്.

കൊച്ചി: മലബാര്‍ കലാപത്തെ അധികരിച്ച്‌ അലി അക്ബര്‍ സംവിധാനം ചെയ്യുന്ന ‘1921: പുഴ മുതല്‍ പുഴ വരെ’ എന്ന സിനിമ നിര്‍മ്മിക്കുന്ന മമധര്‍മ്മയ്ക്ക് വിഷുക്കൈനീട്ടമായി ലഭിച്ചത് രണ്ടര ലക്ഷത്തിലേറെ രൂപ. നിലവില്‍ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയ്ക്ക് 2,67,097 രൂപ വിഷുക്കൈനീട്ടമായി ലഭിച്ച വിവരം അലി അക്ബര്‍ ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചു. അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ,

” ഇതുവരെ കൈനീട്ടമായി ലഭിച്ചത്
267,097.
നന്ദി”

ഒട്ടേറെ വിമര്‍ശനങ്ങള്‍ നേരിടുന്നതിനിടയിലും ചിത്രം അറുപത് ശതമാനത്തോളം പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടുണ്ട്. 2021 ഫെബ്രുവരി മാസത്തിലായിരുന്നു ‘ 1921: പുഴ മുതല്‍ പുഴ വരെ’ എന്ന ചിത്രത്തിന്റെ സ്വിച്ച്‌ ഓണ്‍, പൂജ ചടങ്ങുകള്‍. കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ സ്വാമി ചിദാനന്ദപുരിയാണ് പരിപാടികള്‍ നിര്‍വഹിച്ചത്.

ഈ സിനിമയില്‍ തലൈവാസല്‍ വിജയ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജോയ് മാത്യുവും വേഷമിടുന്നുണ്ട്.അത്യന്തം നൂതനമായ 6K ക്യാമറയാണ് സിനിമയ്ക്കായി ഒരുങ്ങിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button