മലപ്പുറം: ദുബായില്‍ നിന്നും കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിൽ എത്തി വീട്ടിലേയ്ക്ക് യാത്ര തിരിച്ച കോഴിക്കോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയതായി സംശയം. ഇന്ന് രാവിലെ ആറ് മണിയ്ക്കാണ് സംഭവം.
വിദേശത്തു നിന്നുമെത്തിയ ഇയാൾ വിമാനത്താവളത്തിലെ പ്രീപെയ്ഡ് ടാക്സിയിൽ പോകുന്ന വഴിയ്ക്കാണ് തട്ടിക്കൊണ്ടു പോയത്. കരിപ്പൂരിനടുത്ത ഉണ്ണ്യാല്പറമ്ബില് വച്ച് രണ്ട് കാറുകളിലായെത്തിയ മറ്റൊരു സംഘം ഇയാളെ വിളിച്ചിറക്കി കൊണ്ടുപോയയെന്നു ടാക്സി ഡ്രൈവർ പൊലീസിന് മൊഴി നൽകി. യാത്രക്കാരന്റെ പേര് വിളിച്ചാണ് കൂട്ടിക്കൊണ്ടു പോയതെന്നും അയാൾ പറഞ്ഞു. യാത്രക്കാരന്റെ ലഗേജ് ടാക്സിയില്‍ തന്നെയുണ്ടായിരുന്നു.
read also:കൊറോണ പശ്ചാത്തലത്തില്‍ ജയിലില്‍ നിന്നും പരോളില്‍ ഇറങ്ങിയ കുറ്റവാളികള്‍ മുങ്ങി
സംശയം തോന്നിയ ടാക്സി ഡ്രൈവര്‍ വിമാനത്താവളത്തിലെ പൊലീസ് എയ്ഡ് പോസ്റ്റില്‍ എത്തി ലഗേജ് ഏല്‍പ്പിക്കുകയും നടന്ന സംഭവങ്ങള്‍ അറിയിക്കുകയുമായിരുന്നു. തുടര്‍ന്നാണ് ഡ്രൈവറുടെ മൊഴിയെടുത്തതും അന്വേഷണം ആരംഭിച്ചു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിഷയങ്ങളാണോ സംഭവത്തിനു പിന്നിലെന്ന അനേഷണത്തിലാണ് പൊലീസ്.
Post Your Comments