Latest NewsNewsIndiaInternational

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനൊരുങ്ങി ഇന്ത്യ ; ഗഗന്‍യാന്‍ ‍പദ്ധതിയില്‍ ഫ്രാന്‍സും പങ്കാളിയാകും

ന്യൂഡൽഹി : മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ ഗഗന്‍യാന്‍ പദ്ധതിയില്‍ ഫ്രാന്‍സും പങ്കാളികളാകും. ഇതുസംബന്ധിച്ച കരാറില്‍ ഫ്രാന്‍സിന്‍റെ വിദേശകാര്യമന്ത്രി ജീന്‍ വെസ് ലെ ഡ്രിയാന്‍ ഒപ്പുവെച്ചു. വ്യാഴാഴ്ച ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനത്തില്‍ (ഐഎസ്‌ആര്‍ഒ) വെച്ചാണ് ഇന്ത്യാസന്ദര്‍ശനത്തിനിടെ ഫ്രഞ്ച് വിദേശകാര്യമന്ത്രി ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചത്.

Read Also : കോവിഡ് വ്യാപനം : രാജ്യത്തെ സ്മാരകങ്ങളും മ്യൂസിയങ്ങളും അടച്ചിടാൻ തീരുമാനം

ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡര്‍ ഇമ്മാനുവല്‍ ലെനെയ്ന്‍ പിന്നീട് ഇക്കാര്യം സ്ഥിരീകരിച്ചു. സഹകരണത്തിന്‍റെ ഭാഗമായി ബഹിരാകാശ മെഡിഡിനില്‍ ആണ് ഇന്ത്യയും ഫ്രാന്‍സും സഹകരിക്കുക. ഫ്രാന്‍സിലെ ഫ്രഞ്ച് നാഷണല്‍ സ്‌പേസ് ഏജന്‍സിയും(സിഎന്‍ഇഎസ്) ഐഎസ്‌ആര്‍ഒയിലെ ഹ്യൂമന്‍ സ്‌പേസ് ഫ്‌ളൈറ്റ് സെന്‍ററും ആണ് പരസ്പരം സഹകരിക്കുക. ഫുഡ് പാക്കേജിംഗിലും ന്യൂട്രീഷന്‍ പദ്ധതിയിലും ഇരുരാജ്യങ്ങളും വിവരങ്ങള്‍ കൈമാറും.

2020ലും 2021ലും മനുഷ്യരില്ലാത്ത പേടകങ്ങള്‍ ബഹിരാകാശത്ത് എത്തിച്ച ശേഷം 2022 അവസാനത്തോടെ മനുഷ്യരെ ഉള്‍പ്പെടുത്തി പേടകങ്ങള്‍ ബഹിരാകാശത്ത് എത്തിക്കാനാണ് ഗഗന്‍യാന്‍ പദ്ധതി വഴി ഉദ്ദേശിക്കുന്നത്. മൂന്ന് പേരെയാണ് ഇന്ത്യ ബഹിരാകാശത്തേക്ക് അയക്കുക. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ടാണ് 2022ല്‍ മൂന്ന് പേരെ ബഹിരാകാശത്തേക്ക് അയക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button