ജിദ്ദ: സൗദിയിൽ ഇന്ന് 985 പുതിയ കോവിഡ് രോഗികളും 661 രോഗമുക്തിയും റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇതോടെ രാജ്യത്ത് അകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 4,02,142 ഉം ആകെ രോഗമുക്തരുടെ എണ്ണം 3,86,102 ഉം ആയി ഉയർന്നിരിക്കുന്നു. കോവിഡ് ചികിത്സയിലുണ്ടായിരുന്നവരിൽ 10 പേർ കൂടി മരിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്ത് ആകെ മരണസംഖ്യ 6,791 ആയി ഉയർന്നിരിക്കുന്നു. വിവിധ ആശുപത്രികളിലും മറ്റുമായി 9,249 പേർ ചികിത്സയിലുണ്ട്. ഇവരിൽ 999 പേരുടെ നില അതീവ ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.68 ശതമാനവുമാണ്. നിലവിലെ രോഗികളിൽ പകുതിയും റിയാദ് പ്രവിശ്യയിലാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 463, മക്ക 164, കിഴക്കൻ പ്രവിശ്യ 140, അൽ ഖസീം 37, അസീർ 34, ഹാഇൽ 33, മദീന 30, ജീസാൻ 21, തബൂക്ക് 20, നജ്റാൻ 16, വടക്കൻ അതിർത്തി മേഖല 11, അൽബാഹ 10, അൽ ജൗഫ് 6.
Post Your Comments