KeralaLatest NewsNews

ജൂണില്‍ സ്‌കൂള്‍ തുറക്കുന്ന കാര്യം പരിഗണനയില്‍ : ചീഫ് സെക്രട്ടറി

തിരുവനന്തപുരം : വാക്‌സിനേഷന്‍ ഒന്നരക്കോടി കഴിഞ്ഞാല്‍ ജൂണില്‍ സ്‌കൂള്‍ തുറക്കുന്ന കാര്യം ആലോചിക്കുമെന്നു ചീഫ് സെക്രട്ടറി. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെയും തീരുമാനമൊന്നും എടുത്തിട്ടില്ല. നിലവില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു പരീക്ഷകള്‍ നടക്കുമെന്നും ചീഫ് സെക്രട്ടറി വി.പി ജോയി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമാക്കി. വിവാഹം പോലുള്ള പൊതുചടങ്ങുകള്‍ നടത്തുമ്പോള്‍ ജില്ലാ ഭരണകൂടത്തെ അറിയിക്കണമെന്ന് ചീഫ് സെക്രട്ടറി വി.പി ജോയി. പൊതുചടങ്ങുകള്‍ക്ക് പ്രത്യേകം അനുമതി ആവശ്യമില്ല. എന്നാല്‍ വിവരം ജില്ലാ ഭരണകൂടത്തെ അറിയിക്കണം.

Read Also : തൃശ്ശൂർ ജില്ലയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം

വിവാഹ ചടങ്ങുകളില്‍ സദ്യ നടത്താം. എന്നാല്‍ പാക്കറ്റ് ഭക്ഷണം നല്‍കുന്ന സംവിധാനവും ഏര്‍പ്പെടുത്തണം. പ്രാധാന്യമില്ലാത്ത പരിപാടികളും ചടങ്ങുകളും മാറ്റിവയ്ക്കാന്‍ തയ്യാറാകണമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button