Latest NewsKeralaNewsCrime

അഭിമന്യുവിൻ്റെ കൊലപാതകം; മകൻ രാഷ്ട്രീയക്കാരനല്ലെന്ന് പിതാവ്, സിപിഎമ്മിൻ്റെ വാദം പൊളിയുന്നു

മകൻ ഒരു പ്രശ്നത്തിനും പോകുന്ന ആളല്ലെന്ന് അച്ഛൻ

ആലപ്പുഴ: ആലപ്പുഴയില്‍ കൊല്ലപ്പെട്ട പതിനഞ്ചുകാരനായ അഭിമന്യു രാഷ്ട്രീയക്കാരൻ അല്ലെന്ന് പിതാവ്. മകൻ ഒരു പ്രശ്നത്തിനും പോകുന്ന ആളല്ലെന്ന് കൊല്ലപ്പെട്ട അഭിമന്യുവിൻ്റെ അച്ഛൻ അ​മ്പി​ളി കു​മാർ പറയുന്നു. അഭിമന്യുവിൻ്റെ സഹോദരൻ ഡി വൈ എഫ് ഐക്കാരനാണെന്നും അഭിമന്യു രാഷ്ട്രീയക്കാരനല്ലെന്നും വ്യക്തമാക്കുകയാണ് ഇദ്ദേഹം. ഇതോടെ, അഭിമന്യുവിൻ്റേത് രാഷ്ട്രീയക്കൊലപാതകമണെന്ന സി പി എമ്മിൻ്റേയും എസ് എഫ് ഐയുടെയും വാദമാണ് പൊളിയുന്നത്.

‘മകൻ രാഷ്ട്രീയാക്കാരനല്ല. അവൻ്റെ സഹോദരൻ ഡി വൈ എഫ് ഐ അംഗമാണ്. അഭിമന്യു ആരുമായും ഒരു പ്രശ്നത്തിനും പോകുന്ന ആളല്ല. എന്താണ് സംഭവിച്ചതെന്ന് അറിയില്ല.’- അഭിമന്യുവിൻ്റെ അച്ഛൻ പറയുന്നു.

Also Read:വിവാഹമോചനം നടപ്പിലാക്കാൻ മുസ്ലിം സ്ത്രീകൾക്ക് ഇനി ഭർത്താവിന്റെ അനുവാദത്തിന് കാത്തുനിൽക്കേണ്ട; കോടതിയുടെ ചരിത്ര വിധി

ആലപ്പുഴയില്‍ പത്താം ക്ലാസുകാരനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം രാഷ്ട്രീയമാണെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തിയിരുന്നു. ക്ഷേത്ര ഉത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പടയണിവട്ടം സ്വദേശി അഭിമന്യുവാണ് കൊല്ലപ്പെട്ടത്. ഈ സംഭവത്തിന് പിന്നില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകരാണെന്നും രാഷ്ട്രീയ കാരണങ്ങളാണ് കൊലപാതകത്തിന് ഇടയാക്കിയതെന്നുമായിരുന്നു സി പി എം ആരോപിച്ചത്.

വ​ള്ളി​കു​ന്നം ഹൈ​സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യും പു​ത്ത​ന്‍ ച​ന്ത കു​റ്റി​യി​ല്‍ തെ​ക്ക​തി​ല്‍ അ​മ്പി​ളി കു​മാ​റി​ന്‍റെ മ​ക​നു​മായ അ​ഭി​മ​ന്യു ആണ് മരിച്ചത്. സം​ഘ​ര്‍​ഷ​ത്തി​ല്‍ പ​രി​ക്കേ​റ്റ മ​റ്റ് ര​ണ്ട് പേ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം മ​റ്റൊ​രു ഉ​ത്സ​വ​ത്തി​ന് ഇ​ട​യി​ല്‍ ഉ​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ന്‍റെ തു​ട​ര്‍​ച്ച​യാ​ണ് ഇ​ന്ന​ത്തെ സം​ഭ​വമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button