KeralaLatest News

ആലപ്പുഴയിൽ 15 കാരന്റെ ജീവനെടുത്തത് ഉത്സവ പറമ്പിലെ തര്‍ക്കമാണെന്ന് പൊലീസ്, രാഷ്ട്രീയം ആണെന്ന് സിപിഎം

സംഭവത്തിന് പിന്നില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകരാണെന്നും രാഷ്ട്രീയ കാരണങ്ങളാണ് കൊലപാതകത്തിന് ഇടയാക്കിയതെന്നും ആരോപിച്ചു സിപിഎം രംഗത്തെത്തി

ആലപ്പുഴ: ആലപ്പുഴയില്‍ പത്താം ക്ലാസുകാരനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം രാഷ്ട്രീയമാണെന്ന ആരോപണവുമായി സിപിഎം . ക്ഷേത്ര ഉത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പടയണിവട്ടം സ്വദേശി അഭിമന്യുവാണ് കൊല്ലപ്പെട്ടത്. ഈ സംഭവത്തിന് പിന്നില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകരാണെന്നും രാഷ്ട്രീയ കാരണങ്ങളാണ് കൊലപാതകത്തിന് ഇടയാക്കിയതെന്നും ആരോപിച്ചു സിപിഎം രംഗത്തെത്തിയതോടെയാണ് 15കാരന്റെ കൊലപാതകം വിവാദങ്ങളില്‍ നിറയുന്നത്.

വ​ള്ളി​കു​ന്നം ഹൈ​സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യും പു​ത്ത​ന്‍ ച​ന്ത കു​റ്റി​യി​ല്‍ തെ​ക്ക​തി​ല്‍ അ​മ്പി​ളി കു​മാ​റി​ന്‍റെ മ​ക​നു​മായ അ​ഭി​മ​ന്യു ആണ് മരിച്ചത്. സം​ഘ​ര്‍​ഷ​ത്തി​ല്‍ പ​രി​ക്കേ​റ്റ മ​റ്റ് ര​ണ്ട് പേ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം മ​റ്റൊ​രു ഉ​ത്സ​വ​ത്തി​ന് ഇ​ട​യി​ല്‍ ഉ​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ന്‍റെ തു​ട​ര്‍​ച്ച​യാ​ണ് ഇ​ന്ന​ത്തെ സം​ഭ​വം. ഗള്‍ഫില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന അമ്പിളി കുമാര്‍ ക്യാന്‍സര്‍ രോഗബാധിതയായ ഭാര്യ ബീനയുടെ ചികില്‍സാര്‍ത്ഥമാണ് നാട്ടിലെത്തിയത്.

കോവിഡ് കാരണം തിരികെപ്പോകാനായില്ല.അനന്തുവാണ് അഭിമന്യുവിന്റെ സഹോദരന്‍. പ്രദേശത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തനങ്ങളിലും അഭിമന്യു സജീവമായിരുന്നു. അതേസമയം സംഭവത്തിന് പിന്നില്‍ രാഷ്ട്രീയമല്ല, ഉത്സവപറമ്പിലെ തര്‍ക്കമാണെന്നാണ് പൊലീസ് നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button