ഭുവനേശ്വർ: കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് ട്രാഫിക് കോൺസ്റ്റബിളിന് പിഴ ചുമത്തി പോലീസ്. മാസ്‌ക് ധരിക്കാതെ ഗതാഗതം നിയന്ത്രിച്ചതിന് 2,000 രൂപയാണ് പോലീസ് പിഴ ചുമത്തിയത്. ഒഡീഷയിലെ പുരിയിലാണ് സംഭവം.
Also Read: തന്തൂരി റൊട്ടിയുടെ മാവിൽ തുപ്പിയ ശേഷം പാചകം; ഹോട്ടൽ ഉടമയ്ക്കും ജീവനക്കാരനുമെതിരെ കേസ് എടുത്തു
‘ഇന്ന് ഞങ്ങൾ ഞങ്ങളുടെ പോലീസ് കോൺസ്റ്റബിളിന് തന്നെ പിഴ ചുമത്തിയിരിക്കുന്നു. പൊതുജനാരോഗ്യത്തിന് മുൻഗണന നൽകണമെന്ന ശക്തമായ സന്ദേശമാണ് ഇതിലൂടെ മുന്നോട്ടുവെച്ചിരിക്കുന്നത്. 14 ദിവസത്തെ മാസ്‌ക് അഭിയാൻ പദ്ധതി നടപ്പിലാക്കാൻ ബഹുമാനപ്പെട്ട മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്’. പുരി എസ്പി ഡോ. കൻവാർ വിശാൽ സിംഗ് പറഞ്ഞു.
മാസ്‌ക് അഭിയാൻ പദ്ധതി ആരംഭിച്ചതിന് ശേഷം പുരി ജില്ലയിൽ മാത്രം മാസ്‌ക് ധരിക്കാത്തതിന് 5,923 പേർക്കാണ് പിഴ ചുമത്തിയതെന്ന് എസ്പി അറിയിച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രി നവീൻ പട്‌നായിക് സംസ്ഥാനത്ത് മാസ്‌ക് അഭിയാൻ പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. ഏപ്രിൽ 9ന് ഒഡീഷയിൽ മാസ്‌ക് ധരിക്കാത്തവർക്കുള്ള പിഴ ഇരട്ടിയായി വർധിപ്പിച്ചിരുന്നു. 1,000 രൂപയിൽ നിന്നും 2,000 രൂപയായാണ് പിഴ വർധിപ്പിച്ചത്.
Post Your Comments