
തൃശ്ശൂർ: തൃശൂരിൽ അച്ഛനെ മകൻ വെട്ടിക്കൊലപ്പെടുത്തി. തൃശൂർ ദേശമംഗലം തലശേരിയിലാണ് സംഭവം നടന്നത്. തലശേരി സ്വദേശി മുഹമ്മദാ(72)ണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ മകൻ ജമാൽ ( 33) പൊലീസ് കസ്റ്റഡിയിലാണ്. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Post Your Comments