സച്ചിൻ ടെണ്ടുൽക്കറുടെ നിർദ്ദേശപ്രകാരമാണ് എം എസ് ധോണിയെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാക്കിയതെന്ന് ബിസിസിഐ മുൻ പ്രസിഡന്റ ശരദ് പവാർ. 2007ൽ ദ്രാവിഡ് ക്യാപ്റ്റൻ സ്ഥാനം ഒഴിയുകയാണെന്ന് അറിയിച്ചതോടെയാണ് സച്ചിൻ ധോണിയുടെ പേര് നിർദ്ദേശിച്ചതെന്ന് പവാർ പറഞ്ഞു. 2007ലെ ഇംഗ്ലണ്ട് പര്യടനത്തിനിടെയാണ് ബാറ്റിംഗിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നായകസ്ഥാനം ഒഴിയുകയാണെന്ന് ദ്രാവിഡ് അറിയിച്ചത്.
തുടർന്ന് നായകസ്ഥാനം നിരസിച്ച സച്ചിൻ ധോണിയുടെ പേര് നിർദ്ദേശിക്കുകയായിരുന്നു എന്ന് 2005 മുതൽ 2008 വരെ ബിസിസിഐ പ്രസിഡന്റായിരുന്നു ശരദ് പവാർ പറഞ്ഞു.
Post Your Comments