Latest NewsKeralaNews

ശബരിമല ദര്‍ശനം: 9 വയസ്സുകാരിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി വിശദീകരണം തേടി

0 വയസ്സില്‍ താഴെയുള്ളവരെ വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്യാന്‍ അനുവദിക്കില്ല. ഇതില്‍ ഇളവുതേടിയാണ് ഹര്‍ജി.

കൊച്ചി: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിയന്ത്രണത്തില്‍ ഇളവുനല്‍കി ശബരിമല ദര്‍ശനം അനുവദിക്കണമെന്നാവശ്യപ്പെട്ട ഒമ്പത് വയസ്സുകാരിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ വിശദീകരണം തേടി. വൈക്കം സ്വദേശി അബിരാജിന്റെ മകള്‍ നന്ദിത രാജിന്റെ ഹര്‍ജിയാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാറും ജസ്റ്റിസ് കെ. ബാബുവും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.

Read Also: ഹൃദയം നിറഞ്ഞ വിഷു ആശംസകൾ; കേരളീയർക്ക് മലയാളത്തിൽ വിഷു ആശംസകൾ നേർന്ന് പ്രധാനമന്ത്രി

എന്നാൽ ഹര്‍ജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. കോവിഡ് നിയന്ത്രണമുള്ളതിനാല്‍ വെര്‍ച്വല്‍ ക്യൂ വഴിയാണ് ദര്‍ശനത്തിന് ബുക്കുചെയ്യേണ്ടത്. 10 വയസ്സില്‍ താഴെയുള്ളവരെ വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്യാന്‍ അനുവദിക്കില്ല. ഇതില്‍ ഇളവുതേടിയാണ് ഹര്‍ജി.

shortlink

Post Your Comments


Back to top button