Latest NewsKeralaNews

കോവിഡ് മുക്തനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രി വിട്ടതിന് പിന്നാലെ രോഗം സ്ഥിരീകരിച്ച തീയതിയെ ചൊല്ലി തര്‍ക്കം

രോഗബാധ മറച്ചുവെച്ചുവെന്നാരോപണം

കോഴിക്കോട്: കോവിഡ് മുക്തനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രി വിട്ടതിന് പിന്നാലെ രോഗം സ്ഥിരീകരിച്ച തീയതിയെ  ചൊല്ലി  ആശയക്കുഴപ്പവും തര്‍ക്കവും ഉടലെടുത്തു. താന്‍ കോവിഡ് പോസിറ്റീവ് ആയി എന്ന് ഏപ്രില്‍ എട്ടിനാണ് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ ജനങ്ങളെ അറിയിക്കുന്നത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിക്കുകയും ചെയ്തു.

Read Also : സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനം, സ്ഥിതി അതീവ ഗുരുതരം : മുഖ്യമന്ത്രി അടിയന്തര ഉന്നതതലയോഗം വിളിച്ചു

കൊറോണ ബാധിതനായിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ രോഗബാധ മറച്ചുവെച്ചതായുള്ള ആക്ഷേപം ശക്തമാകുകയാണ്. നാലാം തീയതി തന്നെ മുഖ്യമന്ത്രിക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായി മുഖ്യമന്ത്രിയെ ചികിത്സിച്ച കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതോടെയാണ് ഇത് സംബന്ധിച്ച ആരോപണം ശക്തമായത്.

പ്രോട്ടോകോള്‍ പ്രകാരം ഒരാള്‍ കോവിഡ് പോസിറ്റീവ് ആയി ആശുപത്രിയില്‍ നിന്ന് വിട്ടയക്കണമെങ്കില്‍ കുറഞ്ഞത് പത്ത് ദിവസം കഴിഞ്ഞേ പരിശോധന നടത്താവൂയെന്നാണ്. മുഖ്യമന്ത്രി അറിയിച്ച പ്രകാരമാണെങ്കില്‍ ഡിസ്ചാര്‍ജ് ചെയ്യിക്കുന്നതിന് വേണ്ടി കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതാണെന്ന ആരോപണം അതോടെ ശക്തമായി.

കൂടാതെ മുഖ്യമന്ത്രി ആശുപത്രിയില്‍ കഴിയവേ രോഗം സ്ഥിരീകരിച്ച ഭാര്യ കമലയും അദ്ദേഹത്തിനൊപ്പം ആശുപത്രി വിട്ടിരുന്നു. രോഗബാധിതയായ ഒരാള്‍ ആശുപത്രി വിട്ട് വീട്ടിലേക്ക് മടങ്ങുമ്പോള്‍ പാലിക്കേണ്ട പ്രോട്ടോക്കോളും ഇവിടെ ലംഘിക്കപ്പെട്ടു. ആംബുലന്‍സില്‍ മടങ്ങേണ്ട രോഗിയെ മുഖ്യമന്ത്രി സഞ്ചരിച്ച വാഹനത്തില്‍ ഒപ്പം കൂട്ടിയതടക്കം ആരോപണത്തിന് ഇടയാക്കിയിട്ടുണ്ട്.

മുഖ്യമന്ത്രിയെ ഏഴാം ദിവസം തന്നെ പരിശോധന നടത്തി ആശുപത്രിയില്‍നിന്ന് വിട്ടയച്ചുവെന്നാണ് ആരോപണമുയര്‍ന്നത്. ഇത് സംബന്ധിച്ച വിശദീകരണം ചോദിച്ചപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എംപി. ശശി പറഞ്ഞത് പ്രോട്ടോകോള്‍ ലംഘനം നടന്നിട്ടില്ലെന്നും മുഖ്യമന്ത്രിക്ക് കോവിഡ് ബാധിച്ചത് ഏപ്രില്‍ നാലിന് ആണെന്നുമാണ്. ഏപ്രില്‍ നാലിന് പോസിറ്റീവ് ആയതാണെങ്കില്‍ അതിനര്‍ത്ഥം മുഖ്യമന്ത്രി നാലു ദിവസം അത് മറച്ചുവെച്ച് പൊതുജനങ്ങളുമായി ഇടപഴകിയിട്ടുണ്ടെന്നാണല്ലോ. മുഖ്യമന്ത്രി കോവിഡ് ബാധിതനായെന്ന് ഡോ. എംപി. ശശി പറയുന്ന ഏപ്രില്‍ നാലിന് ധര്‍മ്മടത്ത് നടന്ന റോഡ് ഷോയില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. ആറിന് വോട്ട് ചെയ്ത ശേഷം അദ്ദേഹം മാദ്ധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button