സപീക്കർ ശ്രീരാമ ക്യഷ്ണൻ അയച്ച മാനഷ്ടത്തിനുള്ള വക്കീൽ നോട്ടീസിൽ പ്രതികരണവുമായി ക്രൈം നന്ദകുമാർ. മാനമുണ്ടെങ്കിലല്ലേ ശ്രീരാമകൃഷ്ണാ മാന നഷ്ടം വരൂ എന്ന് ചോദിക്കുകയാണ് നന്ദകുമാർ. സ്വപ്നയുമായി പല തവണ ചുറ്റി കറങ്ങുകയും, നക്ഷത്ര ഹോട്ടലിൽ താമസിക്കുകയും, ഡോളർ കടത്ത് നടത്തുകയും ചെയ്ത ശ്രീരാമകൃഷ്ണാ നിങ്ങൾക്കെവിടെ മാനവും അഭിമാനവും കീർത്തിയും എന്ന് ചോദിക്കുകയാണ് നന്ദകുമാർ.
Also Read:വയനാട്ടിൽ ഇനി വൈദ്യുതി മുടങ്ങില്ല ; അഭിമാനപദ്ധതി പൂർത്തിയാക്കി കെ എസ് ഇ ബി
സ്വപ്ന സുരേഷുമായി ശ്രീരാമകൃഷ്ണൻ പലതവണ സംഗമിച്ചു എന്നും 21 തവണ ഒന്നിച്ച് വിദേശത്തും കൊച്ചിയിലെ നക്ഷത്ര ഹോട്ടലിലും താമസിച്ചുവെന്നുമായിരുന്നു നന്ദകുമാർ ഉന്നയിച്ച ആരോപണം. ഇതിനെ ചൊല്ലി സ്പീക്കറുടെ ഭാര്യയും മക്കളും അദ്ദേഹവുമായി കലഹത്തിലാണെന്നും തുടർന്ന് സ്പീക്കർ ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചുവെന്നുമായിരുന്നു നന്ദകുമാർ ആരോപിച്ചിത്. ഇതിനെതിരെയാണ് സ്പീക്കർ മാനനഷ്ടക്കേസിന് വക്കീൽ നോട്ടീസ് അയച്ചത്.
നോട്ടീസ് കിട്ടി ഒരാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്നും ഇല്ലെങ്കിൽ തുടർനടപടിയുമായി മുന്നോട്ട് പോകുമെന്നാണ് സ്പീക്കർ വക്കീൽ നോട്ടീസിൽ വ്യക്തമാക്കിയിരിക്കുന്നത്. ‘ആത്മഹത്യ ചെയ്യാൻ മാത്രം ഭീരു അല്ല ഞാൻ. ഒരു ഏജൻസിയേയും പേടിയില്ല. കുപ്രചരണങ്ങളെ തള്ളിക്കളയുകയാണ്. ഒരു ഏജൻസിയേയും പേടിയില്ല. ഏത് അന്വേഷണ ഏജൻസിക്ക് മുന്നിലും കാര്യങ്ങൾ വ്യക്തമാക്കാമെന്ന് നേരത്തെ പറഞ്ഞിട്ടുണ്ടെന്നും’ ശ്രീരാമകൃഷ്ണൻ നന്ദകുമാറിൻ്റെ ആരോപണങ്ങൾക്ക് ഫേസ്ബുക്ക് വീഡിയോയിലൂടെ മറുപടി നൽകിയിരുന്നു.
ഇതിനെതിരെയാണ് ഇപ്പോൾ നന്ദകുമാർ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. ‘തനിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കാൻ തനിക്ക് അതിന് മാനവും പ്രകീർത്തിയും ഉണ്ടോ? കള്ളക്കടത്ത്, റിവേഴ്സ് ഹവാല ഇടപാട്, രാജ്യദ്രോഹ കുറ്റം, സ്ത്രീകളോട് മോശമായി പെരുമാറുക ഇതൊക്കെയുള്ള ഒരാൾ മാനമുള്ള ആൾ ആണോയെന്ന് ജനങ്ങൾ തീരുമാനിക്കട്ടെ. ഭരണഘടനാ സ്ഥാപനമായ നിയമസഭയെ കളങ്കപ്പെടുത്തി ആ പദവി ദുരുപയോഗം ചെയ്യുകയാണ് സ്പീക്കർ. ഇത്രയും ധൂർത്തും അഴിമതിയും നടത്തിയ സ്പീക്കർ വേറെയില്ല.’- നന്ദകുമാർ തുറന്നടിച്ചു.
Post Your Comments