മൻസൂർ കൊലപാതകവുമായി ബന്ധപ്പെട്ട് വാർത്ത റിപ്പോർട്ട് ചെയ്തതിനെരെ ഏഷ്യാനെറ്റ് ഓഫീസിലേക്ക് മാർച്ച് നടത്താനൊരുങ്ങി എൽ ഡി എഫ്. ചാനലിലെതിരെ പ്രതിഷേധ മാർച്ച് നടത്തുമെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ അറിയിച്ചു. ഇടതുപക്ഷത്തിനെതിരെ ചാനൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ചാണ് നേതൃത്വം മാർച്ച് നടത്താൻ തീരുമാനിച്ചത്.
ഇടതുപക്ഷത്തിനെതിരെ വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ച് ഏഷ്യാനെറ്റ് രാഷ്ട്രീയക്കളി നടത്തുകയാണെന്ന് എം വി ജയരാജന്‍ ആരോപിച്ചു. ഏപ്രില്‍ 15ന് രാവിലെ ഏഷ്യാനെറ്റ് കണ്ണൂര്‍ ബ്യൂറോ ഓഫീസിന് മുന്നില്‍ സത്യാഗ്രഹം ഇരിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
‘കഴിഞ്ഞ ദിവസം പ്രചരിപ്പിച്ച കല്ലുവെച്ച നുണയാണ് ഇത്തരമൊരു മാർച്ച് നടത്താൻ ഞങ്ങളെ പ്രേരിപ്പിക്കുന്നത്. ആ വാര്‍ത്തയില്‍ ഏഷ്യാനെറ്റ് റീഡര്‍, ഉച്ചയ്ക്ക് ശേഷം 2:20ന് പറഞ്ഞത് മന്‍സൂര്‍ കേസിലെ നാലാം പ്രതി ശ്രീരാഗിനെ മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ്. കാറിൽ വെച്ചാണ് ഞാൻ ഇത് കേട്ടത്. ഇനി അടുത്തതായി എം വി ജയരാജന്‍ മരണപ്പെട്ടതായി വാര്‍ത്ത ഏഷ്യാനെറ്റില്‍ വരുമോയെന്ന്’ തോന്നിയെന്നും എം.വി ജയരാജൻ പറഞ്ഞു.
Post Your Comments