ന്യൂഡല്‍ഹി : ഒന്‍പത് മതനേതാക്കളടക്കം ഹരിദ്വാറിലെ മഹാ കുംഭമേളയിൽ പങ്കെടുക്കുത്ത നൂറുകണക്കിന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്തോടെ കുംഭമേള നേരത്തെ അവസാനിപ്പിക്കുമെന്ന രീതിയിൽ വാർത്തകൾ പ്രചരിക്കുന്നത് നിഷേധിച്ചു അധികൃതർ. മേള നേരത്തെ അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ 30 വരെ മേള തുടരുമെന്നും അറിയിപ്പില്‍ പറയുന്നു.
കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ വര്‍ദ്ധിക്കുന്ന സാഹചര്യത്തിൽ ഉത്തരാഖണ്ഡ് സര്‍ക്കാരും മതനേതാക്കളുമായി നടത്തിയ ചര്‍ച്ചയിൽ കുംഭമേള അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ആലോചനയുണ്ടായി. മതനേതാവായ നരേന്ദ്ര ഗിരി,ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരടക്കമുള്ളവർ കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് ചികിത്സയിലാണ്.
ആയിരക്കണക്കിനാളുകളാണ് ഗംഗയുടെ തീരത്ത് സ്നാനം ചെയ്യാന്‍ എത്തുന്നത്.ബുധനാഴ്ച ഉച്ചവരെ 10 ലക്ഷം പേര്‍ പേര്‍ സ്നാനം ചെയ്യാന്‍ എത്തിയെന്നാണ് സര്‍ക്കാര്‍ കണക്ക്.ഇത് കോവിഡ് വ്യാപനത്തിന് കാരണമാകുമെന്ന ആശങ്കയുണ്ട്
Post Your Comments