Latest NewsKeralaNews

പാർട്ടിയുടെ മുഖം രക്ഷിക്കാൻ എല്ലാം ജലീൽ ഒറ്റയ്ക്ക് ഏറ്റെടുത്തു; 18 ദിവസം മാത്രം ശേഷിക്കേ രാജി

തി​രു​വ​ന​ന്ത​പു​രം: എൽ ഡി എഫ് ഗവണ്മെന്റിന്റെ ഭ​ര​ണ​ത്തി​ന്റെ അ​വ​സാ​ന​കാ​ല​ത്ത്​ സ​ര്‍​ക്കാ​റി​ന്റെ അ​ജ​ണ്ട​യി​ല്‍ തന്നെ ഇ​ല്ലാ​ത്ത​താ​യി​രു​ന്നു മ​ന്ത്രി കെ.​ടി. ജ​ലീ​ലി​ന്റെ രാ​ജി. തു​ട​ര്‍​ഭ​ര​ണം വ​ന്നാ​ല്‍ മ​ന്ത്രി​സ്ഥാ​ന​ത്തി​ന്​ ഏ​റ​ക്കു​റെ ഉ​റ​പ്പാ​യ നേ​താ​വാ​ണ്​ ഇപ്പോൾ ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ന്​ 18 ദി​വ​സം മാത്രം ബാ​ക്കി​നി​ല്‍​ക്കെ രാ​ജി​വെ​ച്ച്‌​ പു​റ​ത്തു​പോ​യ​ത്. സി.​പി.​എ​മ്മി​നും എ​ല്‍.​ഡി.​എ​ഫി​നും ഇ​ത്​ മു​ഖം ര​ക്ഷി​ക്ക​ലാ​ണ്. സി.​പി.​എ​മ്മി​നോ​ട്​ തോ​ള്‍ ചേ​ര്‍​ന്ന് 15 വ​ര്‍​ഷ​മാ​യി​ മു​ന്നോ​ട്ടു​പോ​കു​ന്ന ജ​ലീ​ലി​ന്​ പ​ക്ഷേ രാ​ഷ്​​ട്രീ​യ അ​നി​ശ്ചി​ത​ത്വ​ത്തി​ന്റെ നാ​ളു​ക​ളാ​ണ്​ ഇനി മുന്നിലുള്ളത്. ജലീൽ പാർട്ടിയുടെ പ്രധിനിധി മാത്രമാണ്. ഒന്നും അയാൾക്ക് ഒറ്റയ്ക്ക് ചെയ്ത് കൂട്ടാനും കഴിയില്ല എന്നുമാണ് പലരും ചർച്ച ചെയ്യുന്നത്

Also Read:ഹൃദയം നിറഞ്ഞ വിഷു ആശംസകൾ; കേരളീയർക്ക് മലയാളത്തിൽ വിഷു ആശംസകൾ നേർന്ന് പ്രധാനമന്ത്രി

എൽ ഡി എഫ് ന് ഭ​ര​ണ​ത്തു​ട​ര്‍​ച്ച ഉ​ണ്ടാ​യാ​ലും കെ.​ടി.ജ​ലീ​ല്‍ മ​ന്ത്രി​സ​ഭ​യി​ല്‍ ഉ​ണ്ടാ​കു​മെ​ന്ന്​ ഇതോടെ ഉ​റ​പ്പി​ല്ലാ​താ​യി. ബ​ന്ധു​നി​യ​മ​ന​ത്തി​ലെ ലോ​കാ​യു​ക്ത വി​ധി​ക്കെ​തി​രെ ​ഹൈ​കോ​ട​തി​യി​ല്‍ ജ​ലീ​ല്‍ ന​ല്‍​കി​യ ഹ​ര​ജി​യി​ലെ അ​ന്തി​മ തീ​രു​മാ​നം വ​രെ അ​ദ്ദേ​ഹ​ത്തി​ന്​ ഇനി ഒ​ഴി​ഞ്ഞു​നി​ല്‍​ക്കേ​ണ്ടി​ത​ന്നെ വ​രും. പി​ണ​റാ​യി വി​ജ​യ​ന്​ തി​ങ്ക​ളാ​ഴ്​​ച ലോ​കാ​യു​ക്ത വി​ധി​പ്പ​ക​ര്‍​പ്പ്​ ല​ഭി​ച്ചി​രു​ന്നു. വി​ധി​യി​ലെ നി​രീ​ക്ഷ​ണ​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കു​​േ​മ്ബാ​ള്‍ ഭ​ര​ണ​ത്തി​െന്‍റ അ​വ​സാ​ന​കാ​ല​ത്ത്​ അ​നാ​വ​ശ്യ വി​വാ​ദ​ങ്ങ​ള്‍ തു​ട​ര​ണ​മോ​യെ​ന്ന ചി​ന്ത നേ​തൃ​ത്വ​ത്തി​ലും ശ​ക്ത​മാ​യി. ഇ​തോ​ടെ മ​ന്ത്രി സ്ഥാ​നം ഒ​ഴി​യു​ന്ന​തി​ലേ​ക്ക്​ ജ​ലീ​ല്‍ മാ​ന​സി​ക​മാ​യി എ​ത്തി.

മു​ഖ്യ​മ​ന്ത്രി​യും കോ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണ​നു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യ​ശേ​ഷം തി​ങ്ക​ളാ​ഴ്​​ച രാ​ത്രി​ത​ന്നെ രാ​ജി​ക്ക​ത്ത്​ ത​യാ​റാ​ക്കി ഗ​ണ്‍​മാ​നെ ഏ​ല്‍​പി​ച്ച്‌​ ജ​ലീ​ല്‍ ത​ല​സ്ഥാ​ന​ത്തോ​ട്​ യാ​ത്ര പ​റ​ഞ്ഞു. ചൊ​വ്വാ​ഴ്​​ച രാ​വി​ലെ മ​ന്ത്രി​യു​ടെ ഗ​ണ്‍​മാ​ന്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ഒാ​ഫി​സി​ല്‍ രാ​ജി​ക്ക​ത്ത്​ എ​ത്തി​ച്ചു. അ​വി​ടെ​നി​ന്ന്​ അ​ത്​ മു​ഖ്യ​മ​ന്ത്രി​ക്ക്​ ഫാ​ക്​​സ്​ അ​യ​ച്ചു. പി​ണ​റാ​യി ഒ​പ്പി​ട്ട്​ തി​രി​ച്ചെ​ത്തി​യ​തോ​ടെ വേ​ഗ​ത്തി​ല്‍ ഗ​വ​ര്‍​ണ​റു​ടെ ഓഫീസി​ല്‍ എ​ത്തി​ച്ചു. ഗ​വ​ര്‍​ണ​ര്‍ ഉ​ച്ച​ക്ക്​​ ഒ​പ്പു​വെ​ച്ച​തോ​ടെ മ​ന്ത്രി​യു​ടെ ഫേ​സ്​​ബു​ക്ക്​ കു​റി​പ്പും രാ​ജി​വി​വ​ര​വും പു​റം​ലോ​ക​മ​റി​ഞ്ഞു.

മ​ന്ത്രി​സ​ഭ​യി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ഏ​റ്റ​വും വി​ശ്വ​സ്​​ത​നാ​യി​രു​ന്ന ജ​ലീ​ലി​ന്റെ രാ​ഷ്​​ട്രീ​യ ഇ​റ​ക്കം അ​ദ്ദേഹ​ത്തി​നും തി​രി​ച്ച​ടി​യാ​ണ്. മ​ന്ത്രി​സ​ഭ​യി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്കു​കൂ​ടി താ​ല്‍​പ​ര്യ​മു​ള്ള വി​ഷ​യ​ങ്ങ​ള്‍ അ​ജ​ണ്ട​ക്ക്​ പു​റ​ത്തു​ള്ള വി​ഷ​യ​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്​ ജ​ലീ​ലാ​ണെ​ന്ന ആ​ക്ഷേ​പം ഘ​ട​ക​ക​ക്ഷി​ക​ള്‍​ക്കു​ണ്ടാ​യി​രു​ന്നു. പ​ല വി​വാ​ദ തീ​രു​മാ​ന​ങ്ങ​ളി​ലും സ​ര്‍​ക്കാ​റി​നെ എ​ത്തി​ച്ച​ത്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ഈ ​ആ​ക്ഷേ​പം.

ലോ​കാ​യു​ക്ത വി​ധി​ക്കെ​തി​രാ​യ പോ​രാ​ട്ടം ജ​ലീ​ല്‍ തു​ട​ര​ണ​മെ​ന്ന നി​ല​പാ​ടി​ല്‍​ത​ന്നെ​യാ​ണ്​ സി.​പി.​എം. ഹൈ​കോ​ട​തി​യി​ലെ നി​യ​മ​പോ​രാ​ട്ട​വും രാ​ജി​യും ത​മ്മി​ല്‍ ബ​ന്ധ​മി​ല്ലെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടു​മ്പോള്‍​ത​ന്നെ ത​ല്‍​ക്കാ​ലം രാ​ജി​ത​ന്നെ​യാ​ണ്​ ന​ല്ല​തെ​ന്ന നി​ല​പാ​ടി​ല്‍ സി.​പി.​എം എ​ത്തി. എല്ലാത്തിനും വേണ്ടി ജലീൽ ബലിയാടാവുകയാണെന്ന് പല രാഷ്ട്രീയ വിമർശകരും അനുമാനിച്ചിരിക്കുന്നു. മുഖം രക്ഷിച്ച സന്തോഷത്തിൽ പാർട്ടിയും മാതൃകാ പരമായ നടപടി കൈക്കൊണ്ടതിൽ മുഖ്യമന്ത്രിയും വാഴ്ത്തപ്പെടുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button