ചെറുവത്തൂര്‍: വ്യാപകമായി സി പി എം കള്ളവോട്ട് നടത്തിയെന്ന് യു ഡി എഫ് ആരോപിക്കുന്നു. കയ്യൂര്‍ – ചീമേനി പഞ്ചായത്തിലാണ് വ്യാപകമായി കള്ളവോട്ട് ചെയ്തിരിക്കുന്നതെന്നാണ് യു.ഡി. എഫ് ആരോപിക്കുന്നത്. റീപോളിങ് നടത്തണമെന്ന ആവശശ്യം ഇതിനോടകം തന്നെ യു.ഡി.എഫ് ഉന്നയിച്ചിട്ടുമുണ്ട്. പഞ്ചായത്തിലെ ബൂത്ത് നമ്ബര്‍ 36, 37 എന്നിവയിലാണ് കള്ളവോട്ട് നടന്നത്. ഗള്‍ഫിലുള്ള 11 ആള്‍ക്കാരുടെയും ഒരു മര്‍ച്ചന്റ് നേവിക്കാരന്റെയും വോട്ടുകളാണ് സി.പി.എം ചെയ്തതായി യു.ഡി.എഫ് ആരോപിക്കുന്നത്.
ഇതിന് വ്യക്തമായ തെളിവുകളും ഹാജരാക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച് തെരഞ്ഞെടുപ്പ് വരണാധികാരി മുമ്ബാകെ പരാതിയും ബോധിപ്പിച്ചിട്ടുണ്ട്.
ഗള്‍ഫിലുള്ളവരുടെ തിരിച്ചറിയല്‍ രേഖകള്‍ ബന്ധുക്കളെ സ്വാധീനിച്ച് സംഘടിപ്പിച്ചാണ് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ വോട്ട് രേഖപ്പെടുത്തിയത്. പതിമൂന്നോളം പേരുടേത് രണ്ട് ബൂത്തില്‍ മാത്രം കണ്ടെത്തി. ഇങ്ങനെ കയ്യൂര്‍-ചീമേനി പഞ്ചായത്തില്‍ വ്യാപകമായി കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നാണ് യു.ഡി.എഫ് നേതൃത്വത്തിെന്റ ആരോപണം.
പ്രിസൈഡിങ് ഓഫിസറെയും മറ്റ് ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തിയാണ് പാര്‍ട്ടി ഭൂരിപക്ഷ പ്രദേശങ്ങളില്‍ എല്‍.ഡി.എഫ് കള്ളവോട്ട് ചെയ്തത്. തുടക്കത്തില്‍ ഏജന്റുമാര്‍ എതിര്‍ത്തുവെങ്കിലും അവരെയും ഇടതു ഏജന്റുമാര്‍ നിശ്ശബ്ദരാക്കിയ ശേഷമാണ് വോട്ട് ചെയ്തത്. ഈ ബൂത്തിലെ വെബ്കാമറ പരിശോധിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നതാണ് യു.ഡി.എഫിെന്റ ആവശ്യം.
സ്ലിപ് കൊടുത്ത ബി.എല്‍.ഒ, വോട്ടര്‍മാരെ താരതമ്യം ചെയ്ത പോളിങ് ഓഫിസര്‍, വോട്ടറാണ് എന്ന് സമര്‍ഥിച്ച ഏജന്റുമാര്‍ ഇവര്‍ക്കെതിരെ നടപടിക്ക് വേണ്ടിയാണ് യു.ഡി.എഫ് റിട്ടേണിങ് ഓഫിസര്‍ക്ക് പരാതി സമര്‍പ്പിച്ചത്. വോട്ടെണ്ണുന്ന വേളയില്‍ മാത്രമേ കള്ളവോട്ട് ചെയ്തുവോ എന്ന കാര്യം പരിശോധിക്കാന്‍ കഴിയൂവെന്നതാണ് അധികൃതരുടെ മറുപടി.
Post Your Comments