KeralaNattuvarthaLatest NewsNews

എക്‌സൈസ് റെയ്‌ഡ്‌; കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു

പീരുമേട്ടില്‍ എക്‌സൈസ് നടത്തിയ പരിശോധനയിൽ കോടയും വാറ്റുപകരണങ്ങളും പിടികൂടി. പീരുമേട് കൂട്ടക്കല്ല് നിന്നാണ് ചാരായം വാറ്റുതിനായി തയ്യാറാക്കി വച്ചിരുന്ന 220 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും എക്‌സൈസ് പിടികൂടിയത്. സംഭവത്തില്‍ എക്‌സൈസ് കേസെടുത്തു.

പീരുമേട് എക്സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസര്‍ ബെന്നി ജോസഫിന്റെ നേതൃത്വത്തില്‍ ഏലപ്പാറ- കൊച്ചുകരിന്തരുവി ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിൽ, കൂട്ടക്കല്ല് സ്വദേശി യോഹന്നാന്റെ വീടിന്റെ പുരയിടത്തില്‍ നിന്നാണ് ഉപകരണങ്ങള്‍ കണ്ടെത്തിയത്. പ്രിവന്റീവ് ഓഫീസര്‍ സബിന്‍ റ്റി,സി.ഇ.ഒ മാരായ ബൈജു ബി,അജേഷ്‌കുമാര്‍ കെ.എന്‍, രാജീവ്. പി. ഭാസ്‌കര്‍,ഡബ്ല്യു.സി.ഇ.ഒ ശ്രീദേവി.റ്റി എന്നിവരും പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു.

shortlink

Post Your Comments


Back to top button