Latest NewsIndiaNews

മുഖ്യപുരോഹിതന്‍ ശ്രീ സരസ്വതി‍യുടെ തലവെട്ടാന്‍ മത ഭീകരരുടെ ആഹ്വാനം

മതസൗഹാര്‍ദ്ദം തകര്‍ക്കുന്നുവെന്നാരോപിച്ച്‌ ശ്രീ സരസ്വതിയ്‌ക്കെതിരെ ദല്‍ഹി പൊലീസ് കേസെടുത്തു.

ദല്‍ഹി: ഖുറാനിലെ 26 വരികള്‍ ഇസ്ലാമിക തീവ്രവാദത്തിന് ആധാരമെന്നും അത് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച ദസ്‌ന ദേവി മന്ദിരത്തിലെ മുഖ്യപുരോഹിതന്‍ ശ്രീ സരസ്വതി എന്ന യതി നരസിംഹാനന്ദ് സരസ്വതിയുടെ തലവെട്ടാൻ ആഹ്വാനവുമായി ഇസ്ലാമിക ഭീകരർ.

ഡല്‍ഹിയില്‍ ഏപ്രില്‍ ഒന്നിന് നടത്തിയ പത്രസമ്മേളനത്തില്‍ പ്രവാചകനെ ശ്രീ സരസ്വതി വിമര്‍ശിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം. ബറേലിയില്‍ ശ്രീസരസ്വതിയുടെ തലവെട്ടാന്‍ ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകല്‍ വ്യാപകമായി പതിപ്പിച്ചിട്ടുണ്ട്. കൂടാതെ കാണ്‍പൂരിലെ എഐഎംഐഎം പാര്‍ട്ടി ഓഫീസിലും യതി നരസിംഹാനന്ദ് സരസ്വതിയുടെ തലവെട്ടാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്റര്‍ പതിച്ചിട്ടുണ്ട്.

ശ്രീ സരസ്വതിയെ തൊടുന്നതിനെക്കുറിച്ച്‌ പോലും ആരും ചിന്തിക്കാന്‍ പോലും ധൈര്യപ്പെടില്ലെന്ന് ബിജെപി നേതാവ് കപില്‍ ശര്‍മ്മ പറഞ്ഞു. രാജ്യം ശരിയത്ത് നിയമമനുസരിച്ചല്ല, ഭരണഘടനയ്ക്ക് അനുസൃതമായാണ് മുന്നോട്ട് പോകുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മതസൗഹാര്‍ദ്ദം തകര്‍ക്കുന്നുവെന്നാരോപിച്ച്‌ ശ്രീ സരസ്വതിയ്‌ക്കെതിരെ ദല്‍ഹി പൊലീസ് കേസെടുത്തു.

shortlink

Post Your Comments


Back to top button