International

ഇസ്രായേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ മൂന്നു പലസ്തീനികള്‍ കൊല്ലപ്പെട്ടു

ഗാസ: ഇസ്രായേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ മൂന്നു ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയില്‍ എത്തിച്ച ശേഷവുമാണ് കൊല്ലപ്പെട്ടത്. ഇവരില്‍ 25കാരനായ ഹുസൈന്‍ അല്‍ അമൂര്‍, 25 കാരനായ നസീം മര്‍വാന്‍ അല്‍ അമൂര്‍, 28കാരനായ അബ്ദുല്‍ ഹലീം അല്‍ നഖ എന്നിവര്‍ ഇസ്ലാമിക് ജിഹാദിന്റെ സായുധ വിഭാഗമായ അല്‍ ഖുദ്സ് ബ്രിഗേഡ് അംഗങ്ങളാണ്.

ഗസ-ഇസ്രായേല്‍ അതിര്‍ത്തിക്കു സമീപമാണ് ഇസ്രായേല്‍ സൈന്യം ഷെല്ലാക്രമണം നടത്തിയത്. അതിര്‍ത്തിയില്‍ സ്‌ഫോടക വസ്തു കണ്ടെത്തിയതിനെ തുടര്‍ന്നാണ് തങ്ങള്‍ ആക്രമണം നടത്തിയതെന്നാണ് സൈന്യത്തിന്റെ വിശദീകരണം. ഇസ്ലാമിക് ജിഹാദ് സംഘടനയുടെ നിയന്ത്രണത്തിലുള്ള നിരീക്ഷണ പോസ്റ്റിനു നേരെയാണ് ആക്രമണം നടന്നത്.

കഴിഞ്ഞ ദിവസം ഹമാസിന്റെ സൈനിക താവളങ്ങള്‍ക്കു നേരെ ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ രണ്ടു തവണ വ്യോമാക്രമണം നടത്തിയിരുന്നു. എന്നാല്‍ ആക്രമണങ്ങളില്‍ ഇതില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button