KeralaCinemaMollywoodLatest NewsNewsEntertainment

‘എത്ര ചീപ്പായാണ് ഇതുണ്ടാക്കിയവർ പെരുമാറിയത്’; അഹാന

സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് നടൻ കൃഷ്ണകുമാറിന്റെ കുടുംബം. നടി അഹാന കൃഷ്ണ ഉൾപ്പടെയുളള എല്ലാവർക്കും നിരവധി ഫോളോവെഴ്‌സാണ് യൂട്യുബിലും ഇൻസ്റ്റഗ്രാമിലുമായി ഉള്ളത്. ഇപ്പോഴിതാ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയുടെ പേരിൽ ഒരു വ്യാജ അക്കൗണ്ട് ഇൻസ്റ്റഗ്രാമിൽ തുറന്നിരിക്കുകയാണ്. ഇതിൽ നിന്ന് നിരവധി പേർക്ക് റിക്വസ്റ്റ് പോയതോടെയാണ് സംഭവം അഹാന ഉൾപ്പടെയുളളവർ അറിയുന്നത്. ഇതോടെ സംഭവത്തിൽ പ്രതികരണവുമായി അഹാന തന്നെ നേരിട്ടെത്തിയിരിക്കുകയാണ്.

എത്ര ചീപ്പായാണ് ഇതുണ്ടാക്കിയവർ പെരുമാറിയത് എന്നും അഹാന ചോദിക്കുന്നു. അമ്മയുടെ പേരിലെ വ്യാജ അക്കൗണ്ട് പൂട്ടിക്കണമെന്നും, ഇതിൽ നിന്നും റിക്വസ്റ്റു വരുന്നെങ്കിൽ സ്വീകരിക്കരുത് എന്നും അഹാന മുന്നറിയിപ്പ് നൽകുന്നു. അമ്മയ്ക്ക് ആകെ ഒരു അക്കൗണ്ട് മാത്രാമേ ഉള്ളൂ എന്നും അതിൽ നിന്നും അവർ ആർക്കും റിക്വസ്റ്റു നല്കാറില്ലെന്നും അഹാന വ്യക്തമാക്കി. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അഹാന ഇക്കാര്യം വ്യക്തമാക്കിയത്.

shortlink

Post Your Comments


Back to top button