MollywoodLatest NewsKeralaCinemaNewsEntertainment

‘ബിജെപിക്കാരി ആണോ?’ മറുപടിയുമായി അഹാന; കമന്റ് ഡിലീറ്റ് ചെയ്ത് വിമർശകൻ

ഞാന്‍ ഒരു മനുഷ്യജീവിയാണ്. അതില്‍ കൂടുതല്‍ മെച്ചപ്പെടാനാണ് ഞാന്‍ ശ്രമിക്കുന്നത്

തിരുവനന്തപുരം: നടൻ കൃഷ്ണകുമാറും കുടുംബവും സോഷ്യൽ മീഡിയയിൽ സജീവമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി കൃഷ്ണകുമാർ മത്സരിച്ചിരുന്നു. താരത്തിന്റെ മകളും നടിയുമായ അഹാന കൃഷ്ണ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ഫോട്ടോകള്‍ക്കും വിഡിയോകള്‍ക്കും ലഭിക്കുന്ന കമന്റുകള്‍ക്ക് താരം മറുപടി കൊടുക്കാറുണ്ട്. ഇപ്പോഴിതാ ‘ബിജെപിക്കാരി ആണോ?’ എന്ന് ചോദിച്ചെത്തിയ ഒരു കമന്റിന് മറുപടി നല്‍കിയിരിക്കുകയാണ് താരം.

read also: അഞ്ചു വർഷംകൊണ്ട് ആകെയും വർഷംതോറും എത്രയും വീടുകൾ നിർമ്മിച്ച് നൽകുമെന്ന് വിശദീകരിച്ച് മുഖ്യമന്ത്രി

ചിക്കന്‍പോക്‌സ് വന്ന നാളുകളിലെ അനുഭവം പങ്കുവച്ച കുറിപ്പിന്  താഴെയാണ് ഒരാള്‍ ബിജെപിക്കാരിയാണോ എന്ന് ചോദിച്ചത്. ഇതിനു താരത്തിന്റെ മറുപടിയിങ്ങനെ.. . “ഞാന്‍ ഒരു മനുഷ്യജീവിയാണ്. അതില്‍ കൂടുതല്‍ മെച്ചപ്പെടാനാണ് ഞാന്‍ ശ്രമിക്കുന്നത്. നിങ്ങള്‍ക്കെങ്ങനെയാണ്?”, എന്നായിരുന്നു ആ കമന്റിനുള്ള അഹാനയുടെ മറുപടി. മറുപടി കണ്ടയുടന്‍ കമന്റിട്ടയാള്‍ ചോദ്യം ഡിലീറ്റ് ചെയ്ത് പോയെന്നും സമാനമായ ചോദ്യം മനസിലുള്ള എല്ലാവരോടും തനിക്ക് പറയാനുള്ളത് ഇത് മാത്രമാണെന്നും അഹാന കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button