COVID 19Latest NewsNewsSaudi ArabiaGulf

സൗദിയിൽ ഇന്ന് 951 പേർക്ക് കൂടി കോവിഡ്

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് കേസുകളുടെ എണ്ണം നാല് ലക്ഷം കടന്നിരിക്കുന്നു. ഇന്ന് 951 പേർക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതോടെ രാജ്യത്ത് അകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 4,00,228 ആയിരിക്കുന്നു. 608 പേർ ഇന്ന് രോഗമുക്തി നേടിയിരിക്കുന്നത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,84,635 ആയി ഉയർന്നിരിക്കുന്നു. ചികിത്സയിലുണ്ടായിരുന്നവരിൽ എട്ട് പേർ കൂടി കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ രാജ്യത്ത് ആകെ മരണസംഖ്യ 6,773 ആയി ഉയർന്നു.

രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 8,820 പേർ കോവിഡ് ചികിത്സയിലുണ്ട്. ഇവരിൽ 962 പേരുടെ നില അതീവ ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.4 ശതമാനവും മരണനിരക്ക് 1.69 ശതമാനവുമാണ്. കൂടുതൽ രോഗികൾ റിയാദ് പ്രവിശ്യയിലാണ്.

വിവിധ പ്രവിശ്യകളിൽ പുതിയതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 389, മക്ക 212, കിഴക്കൻ പ്രവിശ്യ 144, അസീർ 38, മദീന 32, ജീസാൻ 26, ഹാഇൽ 25, അൽ ഖസീം 22, തബൂക്ക് 21, വടക്കൻ അതിർത്തി മേഖല 12, അൽ ജൗഫ് 11, നജ്റാൻ 11, അൽബാഹ 8.

shortlink

Related Articles

Post Your Comments

Related Articles


Back to top button