KeralaNattuvarthaLatest NewsNews

‘വറുതിക്കാലത്ത് മുഖ്യമന്ത്രി പി.പി.ഇ കിറ്റ് ധരിക്കാതെ ആശുപത്രിയിൽ എത്തിയത് ലാഭിക്കാൻ’; വിമർശനവുമായി ശ്രീജിത്ത് പണിക്കർ

കോവിഡ് ബാധിച്ചവർ പി.പി.ഇ കിറ്റ് ധരിച്ച് ആംബുലൻസിൽ ആശുപത്രിയിൽ പോകണമെന്നാണ് കോവിഡ് പ്രോട്ടോക്കോൾ എന്നും, വറുതിക്കാലത്ത് മുഖ്യമന്ത്രി പി.പി.ഇ കിറ്റ് ധരിക്കാതെ ആശുപത്രിയിൽ എത്തിയത് ലാഭമുണ്ടാക്കാനാണെന്നും ശ്രീജിത്ത് പണിക്കരുടെ പരിഹാസം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീജിത്ത് മുഖ്യമന്ത്രിക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ചത്.

ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.

കോവിഡ് ബാധിച്ചയാൾ പി.പി.ഇ കിറ്റ് ധരിച്ച് ആംബുലൻസിൽ ആശുപത്രിയിൽ പോകണമെന്ന് പ്രോട്ടോക്കോൾ ഉണ്ടെന്ന് കേട്ടിട്ടുണ്ട്. എന്തായാലും ഈ വറുതിക്കാലത്ത് മുഖ്യമന്ത്രി കിറ്റ് ധരിക്കാതെയാണ് ആശുപത്രിയിൽ എത്തിയത്. ഇതുവഴി ഒരു കിറ്റ് അദ്ദേഹം സംസ്ഥാനത്തിനു ലാഭിച്ചുകൊടുത്തു. അത്യാവശ്യക്കാർക്ക് ഉപയോഗിക്കാമല്ലോ.
സകുടുംബമാണ് അദ്ദേഹം ആശുപത്രിയിൽ ചെന്നത്. ചിത്രം കണ്ടപ്പോൾ കരുതിയത് ഏതോ വിവാഹചടങ്ങിൽ പങ്കെടുക്കാൻ പോയതാണെന്നാണ്. സംഘാംഗങ്ങൾക്ക് ആർക്കും കിറ്റ് ഇല്ലാത്തതിനാൽ ലാഭിച്ച കിറ്റുകളുടെ എണ്ണം ഇനിയും കൂടും. അത്യാവശ്യക്കാർക്ക് ഉപയോഗിക്കാമല്ലോ.
ഔദ്യോഗിക വാഹനം ഉപയോഗിച്ചതു വഴി ഒരു ആംബുലൻസിന്റെ സേവനം കൂടി അദ്ദേഹം സംസ്ഥാനത്തിനു ലാഭമാക്കി നൽകി. അത്യാവശ്യക്കാർക്ക് ഉപയോഗിക്കാമല്ലോ.
കോവിഡ് ആംബുലൻസിൽ ഒരു യുവതി മാനഭംഗപ്പെട്ടതാണോ ആംബുലൻസ് ഒഴിവാക്കാൻ കാരണമെന്ന് അറിയില്ല. എന്തായാലും ഔദ്യോഗിക വാഹനം ഉപയോഗിക്കുക വഴി അദ്ദേഹം മാനവും രക്ഷിച്ചുവെന്ന് ആരെങ്കിലും കരുതിയാലും തെറ്റ് പറയാൻ കഴിയില്ല.
സത്യത്തിൽ ഇതല്ലേ കരുതൽ?

 

ക്ഷാമകാലത്തും നാടിനു ക്ഷേമമുണ്ടാക്കിയ മുഖ്യമന്ത്രി!

കോവിഡ് ബാധിച്ചയാൾ പിപിഇ കിറ്റ് ധരിച്ച് ആംബുലൻസിൽ ആശുപത്രിയിൽ…

Posted by Sreejith Panickar on Monday, 12 April 2021

 

shortlink

Related Articles

Post Your Comments

Related Articles


Back to top button