KeralaLatest NewsNews

വിതരണം ചെയ്ത പോസ്റ്റൽ ബാലറ്റുകളുടെ വിശദാംശങ്ങൾ പുറത്തു വിടണം; തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി രമേശ് ചെന്നിത്തല

തിരുവനന്തപുരം: വിതരണം ചെയ്ത പോസ്റ്റൽ ബാലറ്റുകളുടെ വിശദാംശങ്ങൾ പുറത്ത് വിടണമെന്നാവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുശീൽ ചന്ദ്രയ്ക്കാണ് രമേശ് ചെന്നിത്തല കത്ത് നൽകിയത്.

Read Also: രാജ്യത്ത് വാക്‌സിൻ ലഭ്യത പ്രശ്‌നമല്ല; ചില സംസ്ഥാനങ്ങളിൽ വാക്‌സിൻ പാഴാക്കി കളയുകയാണെന്ന് ആരോഗ്യ മന്ത്രാലയം

തെരഞ്ഞെടുപ്പ് ഡ്യുട്ടിയിൽ പങ്കെടുത്ത സർക്കാർ ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് വിതരണം ചെയ്തതിൽ വൻ ക്രമക്കേടാണ് നടന്നിരിക്കുന്നതെന്നും അതിനാൽ സംസ്ഥാനത്ത് വിതരണം ചെയ്ത പോസ്റ്റൽ ബാലറ്റുകളുടെ വിശദ വിവരം പുറത്ത് വിടണമെന്നും രമേശ് ചെന്നിത്തല കത്തിൽ ആവശ്യപ്പെടുന്നു. പോസ്റ്റൽ ബാലറ്റ് ലഭിച്ചവരുടെയും പ്രത്യേക കേന്ദ്രങ്ങളിൽ വോട്ട് ചെയ്ത ഉദ്യോഗസ്ഥരുടെയും വിശദാംശങ്ങളും പുറത്തു വിടണം. റിട്ടേണിംഗ് ഓഫീസർമാരുടെ കൈവശമുള്ള ബാക്കി വന്ന പോസ്റ്റൽ വോട്ടുകളുടെയും ബൂത്ത് തലത്തിലുള്ള വിവരങ്ങളും പുറത്ത് വിടണം.

Read Also: ആശങ്ക കനക്കുന്നു; സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

80 വയസു കഴിഞ്ഞ മുതിർന്ന പൗരൻമാർക്ക് എത്ര പോസ്റ്റൽ ബാലറ്റുകളാണ് വിതരണം ചെയ്തത്, അവയിൽ എത്ര എണ്ണം ബാക്കിയുണ്ട് തുടങ്ങിയ കാര്യങ്ങളുടെ വിശദ വിവരങ്ങളും ലഭ്യമാക്കണമെന്നുമാണ് കത്തിൽ ഉന്നയിച്ചിരിക്കുന്ന മറ്റ് ആവശ്യങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button