Latest NewsKeralaNews

ജലീൽ മാത്രമല്ല, മുഖ്യമന്ത്രിയും സത്യപ്രതിജ്ഞാ ലംഘനം നടത്തി; പിണറായി രാജി വെക്കണമെന്ന് വി.മുരളീധരൻ

മാധ്യമ വേട്ടയും ഇരവാദവുമൊക്കെ ഉയർത്തിയാണ് ജലീൽ സഹതാപം പിടുച്ചുപറ്റാൻ ശ്രമിക്കുന്നതെന്നും കേന്ദ്രമന്ത്രി

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ.ടി ജലീലിന്റെ രാജിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ. മുഖ്യമന്ത്രി എന്തുകൊണ്ട് ഇപ്പോഴും ഇക്കാര്യത്തിൽ മൗനം പാലിക്കുന്നു എന്ന് വ്യക്തമാക്കണം. പല കാര്യങ്ങളും ഫേസ്ബുക്കിലൂടെ പ്രതികരിക്കുന്ന മുഖ്യമന്ത്രി ഈ കാര്യത്തിൽ ഇതുവരെ ഒരു അക്ഷരം മിണ്ടിയിട്ടില്ലെന്നും മുരളീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Also Read: ജലീല്‍ പൊതു ജീവിതത്തിന്റെ മാന്യത ഉയര്‍ത്തിപ്പിടിച്ചയാള്‍ ; രാജി സ്വാഗതാർഹമെന്ന് എ വിജയരാഘവൻ

സത്യ പ്രതിജ്ഞാ ലംഘനം കെ.ടി ജലീൽ മാത്രമല്ല, മുഖ്യമന്ത്രിയും നടത്തിയിട്ടുണ്ടെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി ഉൾപ്പെടെ അംഗീകരിച്ചതിനു ശേഷമാണ് നിയമനം നടന്നത് എന്നതിനുള്ള തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ അഴിമതിയോട് അസഹിഷ്ണുത എന്നുള്ള പ്രഖ്യാപനം ഇപ്പോഴും സർക്കാരിന്റെ നയമാണോ എന്ന് ജനങ്ങൾ അറിയാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ജലീൽ കൈയ്യോടെ പിടിക്കപ്പെട്ടപ്പോൾ നിവൃത്തികേടു കൊണ്ട് കസേരയിലെ പിടി വിടുകയാണ് ഉണ്ടായതെന്നും മാധ്യമ വേട്ടയും ഇരവാദവുമൊക്കെ ഉയർത്തിയാണ് അദ്ദേഹം സഹതാപം പിടുച്ചുപറ്റാൻ ശ്രമിക്കുന്നതെന്നും കേന്ദ്രമന്ത്രി വിമർശിച്ചു. ഇതെല്ലാം മുഖ്യമന്ത്രിയുടെ അറിവോടെ ആയതിനാൽ ജലീൽ മാത്രം രാജിവെക്കുന്നത് എന്ത് ധാർമികതയാണെന്ന് ചോദിച്ച മുരളീധരൻ ധാർമികതയുടെ കാര്യത്തിലാണെങ്കിൽ മുഖ്യമന്ത്രി ആദ്യം രാജിവെക്കണമായിരുന്നുവെന്നും വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button