കൊച്ചി: കോടതിയിലെ നിയമപോരാട്ടങ്ങൾക്കായി പിണറായി സർക്കാർ ചെലവഴിച്ചത് 17 കോടിയിലധികം രൂപ. മാർച്ച് നാലുവരെയുള്ള കണക്കുകൾ അനുസരിച്ച് സുപ്രീം കോടതിയിലും ഹൈക്കോടതിയിലും കേസ് നടത്താനായി പുറത്തു നിന്നുള്ള അഭിഭാഷകർക്ക് പിണറായി സർക്കാർ നൽകിയത് 17,86,89,823 രൂപയാണ്.
ലൈഫ് മിഷൻ കേസ്, ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് എഫ്ഐആർ എടുത്ത സംഭവം, ശബരിമല വിമാനത്താവളം, തിരുവനന്തപുരം വിമാനത്താവളം തുടങ്ങിയ കേസുകളിൽ സർക്കാരിനായി സുപ്രീം കോടതി അഭിഭാഷകരാണ് ഹാജരായത്. ഇവർക്ക് നൽകിയ തുകയെ കുറിച്ചുള്ള വിവരം ഉൾപ്പെടുത്താത്ത കണക്കാണിത്.
Read Also: കോടതിക്ക് പുറത്തുള്ള വിവാഹ മോചനത്തിനും മുസ്ലിം സ്ത്രീക്ക് അവകാശം ഉണ്ട്; വിധിപ്രസ്താവവുമായി ഹൈക്കോടതി
സോളാർ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നൽകിയ ഹർജിയെ എതിർക്കാനാണ് വക്കീൽ ഫീസ് ഇനത്തിൽ പിണറായി സർക്കാർ ഏറ്റവും കൂടുതൽ തുക ചെലവഴിച്ചിരിക്കുന്നത്. 1.20 കോടിയാണ് ഇതിനായി ചെലവഴിച്ചത്. കണ്ണൂരിലെ ഷുഹൈബ് വധക്കേസ് സിബിഐ അന്വേഷിക്കണമെന്ന മാതാപിതാക്കളുടെ ആവശ്യത്തെ എതിർക്കാൻ സുപ്രീം കോടതി വരെയുള്ള നിയമപോരാട്ടങ്ങൾക്കായി 98.81 ലക്ഷം രൂപ സർക്കാർ ചെലവിട്ടു.
ഹൈക്കോടതിയിൽ കേസ് വാദിക്കാനായി എത്തിച്ച സുപ്രീം കോടതി അഭിഭാഷകർക്ക് വിമാനയാത്രക്കൂലി ഇനത്തിൽ 25.55 ലക്ഷവും താമസ സൗകര്യത്തിനായി 10.57 ലക്ഷവും സർക്കാർ ചെലവഴിച്ചു.
Post Your Comments