Latest NewsIndiaNews

രണ്ടു തലയും ഒറ്റ ഉടലും മൂന്ന് കൈകളും; അപൂർവ്വ സയാമീസ് ഇരട്ടകളുടെ പിറവിയ്ക്ക് സാക്ഷ്യം വഹിച്ച് ആശുപത്രി

ഭുവനേശ്വർ: രണ്ടു തലയും ഒരു ഉടലും മൂന്ന് കൈകളുമായി അപൂർവ്വ സയാമീസ് ഇരട്ടകളുടെ ജനനം. ഒഡീഷയിലാണ് സംഭവം. ഒരു സ്വകാര്യ നഴ്‌സിംഗ് ഹോമിലായിരുന്നു കുഞ്ഞുങ്ങൾ ജനിച്ചത്.

Read Also: വാഹനത്തിൽ നിന്നും പാചക വാതക സിലിണ്ടർ തെറിച്ചു വീണ് അഞ്ചു വയസുകാരന്റെ കാലൊടിഞ്ഞു

ജനിച്ച ആദ്യ മണിക്കൂറിൽ കുഞ്ഞിന്റെ ആരോഗ്യ നില മോശമായിരുന്നെങ്കിലും ഇപ്പോൾ വ്യത്യാസം വന്നിട്ടുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. രണ്ടു കുഞ്ഞുങ്ങളുടെയും ആരോഗ്യ നില ഇപ്പോൾ തൃപ്തികരമാണെന്നും ഡോക്ടർമാർ വ്യക്തമാക്കി. രാജ്‌നഗറിലെ കനി ഗ്രാമത്തിലുള്ള അംബിക – ഉമാകാന്ത് പരിഡ ദമ്പതികൾക്കാണ് സയാമീസ് ഇരട്ടകൾ പിറന്നത്. കുട്ടികളുടെ തുടർ ചികിത്സയ്ക്കായി സർക്കാർ സഹായം നൽകണമെന്നാണ് രക്ഷിതാക്കൾ അഭ്യർത്ഥിക്കുന്നത്.

ഇത്തരത്തിൽ സയാമീസ് ഇരട്ടകൾ ജനിക്കുക വളരെ അപൂർവ്വമായാണെന്നാണ് ജില്ലാ ആശുപത്രിയിലെ പീഡിയാട്രിഷൻ ഡോ ദേബാശിഷ് സാഹു പറയുന്നത്.

Read Also: ബന്ധു നിയമനം; ലോകായുക്ത വിധിക്കെതിരെ കെ ടി ജലീൽ നൽകിയ ഹർജി ഇന്ന് പരിഗണിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button